Today's Rashi Phalam October 22 | വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും, ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും

ഇന്നത്തെ നക്ഷത്രഫലം – 22-10-2026 ഡോ: പി.ബി. രാജേഷ്
Today's Rashi Phalam
Rashi Phalam
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വസ്തു സംബന്ധമായ ഇടപാടുകളിൽ അനുകൂലമായ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ചെറിയ അസ്വാരസ്യങ്ങൾ പരിഹരിക്കും. വിദേശത്തുനിന്ന് പ്രതീക്ഷിച്ച സന്ദേശം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർധനയ്ക്കോ സാധ്യത തെളിയും. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ആലോചനകൾക്ക് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശത്തുനിന്ന് ജോലി സംബന്ധമായ അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഏറെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വായ്പയുമായി ബന്ധപ്പെട്ട നടപടികളിൽ പുരോഗതിയുണ്ടാകും. കുടുംബത്തിലെ ഒരു ചടങ്ങ് സന്തോഷകരമായി നടത്താൻ കഴിയും. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ഒരു പദ്ധതി വീണ്ടും ആരംഭിക്കാൻ സാധിക്കും. പ്രധാനപ്പെട്ടൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ബിസിനസിൽ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയും. സഹോദരങ്ങളുമായി നില നിന്നിരുന്ന അഭിപ്രായവ്യത്യാസം മാറും. വീടിന്റെ അറ്റ കുറ്റപ്പണികൾക്കായി ചെലവിടേണ്ടി വരും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പ്രണയബന്ധത്തിൽ വിവാഹത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കും. ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷ നൽകു ന്ന വിവരം ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണയോടെ ഒരു പ്രതിസന്ധി മറികടക്കും. പഠനാവശ്യത്തിനായി ദൂരയാത്ര നടത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥലം മാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കും. വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തിന്റെ ഇടപെടലിലൂടെ ഒരു തർക്കത്തിന് പരിഹാരമുണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബത്തിലെ സന്തോഷകരമായ ചടങ്ങിൽ പ ങ്കെടുക്കാൻ അവസരമുണ്ടാകും. മക്കളുടെ തൊഴിൽ ശ്രമങ്ങളിൽ പുരോഗതി ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശംസ ലഭിക്കും.

Summary

Today's Rashi Phalam October 22 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com