

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. വ്യാപാരത്തിൽ പ്രതീക്ഷിച്ച ഓർഡർ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ചുമതലകൾ ഏറ്റെടുക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വീടിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. മകന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. പഴയ കടബാധ്യതയുടെ ഒരു ഭാഗം തീർക്കാൻ കഴിയും. ദാമ്പത്യത്തിൽ പരസ്പര ധാരണ മെച്ചപ്പെടും.
മിഥുനം (മകയിരം ½, തിരുവാതിര,പുണർതം ¾)
അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ അനുഭവമുണ്ടാകും. സഹപ്രവർത്തകന്റെ സഹായം പ്രയോജനപ്പെടും. യാത്രയ്ക്കിടെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിവാഹാലോചനയിൽ ഉണ്ടായിരുന്ന തടസ്സം മാറും. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. കുടുംബത്തിലെ മുതിർന്നവരുടെ അഭിപ്രായം ഗുണകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വാഹനമോ വീട്ടുപകരണങ്ങളോ വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർ ത്തിയാക്കാൻ കഴിയും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് നല്ല പുരോഗതിയുണ്ടാകും. സ്വത്തുതർക്കത്തിൽ പരിഹാരം ഉണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
വസ്ത്രവ്യാപാരത്തിലും സൗന്ദര്യപരിപാലന മേഖലയിലും പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. പ്രണയബന്ധത്തിൽ നിലനിന്നിരുന്ന സംശയങ്ങൾ തുറന്ന സംസാരത്തിലൂടെ പരിഹരിക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ വഴി ത്തിരിവുണ്ടാകാം. ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാൻ കഴിയും. ഏറെക്കാലമായി കാണാതിരുന്ന ഒരാളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശത്ത് പഠിക്കുന്നതിനുള്ള നടപടികളിൽ പുരോഗതിയുണ്ടാകും. കുടുംബാംഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വിവരം ലഭിക്കും. ചെറിയ സംരംഭം തുടങ്ങാൻ സാധിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സ്ഥലം വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ചർച്ചകൾ മുന്നോട്ടുപോകും. കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സൂചന ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും. വിദേശത്തുള്ള സുഹൃത്തിൽനിന്ന് സഹായകരമായ നിർദേശം ലഭിക്കും. മുടങ്ങിക്കിടന്ന പഠനം പുനരാരംഭിക്കാൻ കഴിയും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വീടുമാറ്റവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായ പരിശീലനത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. ബന്ധുവിന്റെ സന്ദർശനം സന്തോഷം പകരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates