Today's Rashi Phalam September 08|അധിക വരുമാനത്തിന് വഴിയൊരുങ്ങും, പഠന കാര്യങ്ങളിൽ നല്ല ഫലം

ഇന്നത്തെ നക്ഷത്ര ഫലം – 8-9-26
DAILY HOROSCOPE
Daily Horoscope
Updated on
2 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തീരുമാനിച്ച കാര്യങ്ങൾ സമയത്ത് പൂർത്തിയാക്കും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. സുഹൃത്തിന്റെ സഹായത്തോടെ ഒരു തടസ്സം മറികടക്കും. യാത്ര സന്തോഷകരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

നാളുകളായി കാത്തിരുന്ന അവസരം ലഭിക്കും. പണമിടപാടുകളിൽ പുരോഗതിയുണ്ടാകും. വീട്ടിലെ ഒരു ആവശ്യത്തിന് പരിഹാരം കാണും. ഇഷ്ടപ്പെട്ട ഒരു സാധനം സ്വന്തമാക്കാൻ സാധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠന കാര്യങ്ങളിൽ നല്ല ഫലം ലഭിക്കും. പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്. സമർപ്പിച്ച രേഖകളിൽ അനുകൂല നടപടി ഉണ്ടാകും. പുതിയ പരിശീലനത്തിന് ചേരാൻ കഴിയും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കും. മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും തുടങ്ങും. ബന്ധുവിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം ഉ ണ്ടാകും. അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കാം. കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ആഗ്രഹിച്ചിരുന്ന പരീക്ഷയിലോ മത്സരത്തിലോ നേട്ടമുണ്ടാകും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. രേഖകൾ സംബന്ധിച്ച ഒരു നടപടി പൂർത്തിയാക്കും. വാങ്ങാൻ ഉദ്ദേശിച്ച വസ്തു സ്വന്തമാക്കും.

DAILY HOROSCOPE
ഫാൻസി നമ്പറിന്റെ പിന്നാലെ പോകല്ലേ!; പൊരുത്തമാണ് പ്രധാനം, സംഖ്യാശാസ്ത്രം പറയുന്നത്

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രധാനപ്പെട്ട ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഏറെക്കാലമായി നിലനിന്നിരുന്ന ഒരു പ്രശ്നം പരിഹരിക്കും. പുതിയ ഉത്തരവാദിത്തം ലഭിക്കും

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തിക ബാധ്യതയിൽ കുറവുണ്ടാകും. അപേക്ഷിച്ച കാര്യത്തിൽ അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ഇടപാട് പൂർത്തിയാകും. ദൂരെയുള്ള ഒരാളിൽ നിന്ന് സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഠനത്തിൽ പുതിയ അവസരം ലഭിക്കും. അധ്യാപകരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആവശ്യമായ സഹായം ലഭിക്കും. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. പുതിയ വാഹനം വാങ്ങും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കും. സാമ്പത്തികമായി പ്രതീക്ഷിച്ച തുക ലഭിക്കും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിന് തുടക്കമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ പദ്ധതിയുമായി മുന്നോട്ടുപോകും. മത്സരരംഗത്ത് വിജയം നേടാൻ സാധിക്കും. അധിക വരുമാനത്തിന് വഴിയൊരുങ്ങും. നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഒരു സുഹൃത്തുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും. കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷകരമായ ഒരു തീരുമാനമുണ്ടാകും.

DAILY HOROSCOPE
Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ
DAILY HOROSCOPE
'ശുക്രൻ ഉദിച്ചുനിൽ‌ക്കുന്നു', ജാതകത്തിൽ ശുക്രന്റെ പ്രാധാന്യമെന്ത്?; ശുക്ര മഹാദശ എന്ത്?, ദുർബലമായാൽ പാപപരിഹാരങ്ങൾ ഇവ?
DAILY HOROSCOPE
ഓട്ടു മണി ഒരു ലോഹവസ്തു മാത്രമാണോ?, നെഗറ്റീവ് ഊർജ്ജം അകറ്റും; അറിയാം ആത്മീയവും വിശ്വാസപരവുമായ ഫലങ്ങൾ
Summary

Daily Horoscope | Today's Rashi Phalam September 08

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com