

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സുഹൃത്തിന്റെ സഹായത്തോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കാൻ കഴിയും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ജോലിയിൽ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന ഒരു കാര്യത്തിൽ അനുകൂല ഫലം ലഭിക്കും. കുടുംബത്തിലെ ഒരാളുടെ നേട്ടം സന്തോഷം നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനരംഗത്ത് നല്ല പുരോഗതിയുണ്ടാകും. പരീക്ഷയ്ക്കോ മത്സരത്തിനോ തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം പ്രതീക്ഷിക്കാം. സഹോദരന്റെ സഹായം ഒരു കാര്യത്തിൽ ഗുണകരമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിവാഹവുമായി ബന്ധപ്പെട്ട ആലോചനയിൽ പു രോഗതിയുണ്ടാകും. വീട്ടിലേക്ക് അപ്രതീക്ഷിതമായി അതിഥികൾ എത്താം. പങ്കാളിയുമായി ആലോചിച്ചു പ്രധാനപ്പെട്ട ഒരു വിഷയം തീരുമാനിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനത്തിൽ നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഒരു സാധനം വാങ്ങാൻ സാധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ബന്ധുവിൽനിന്ന് ലഭിക്കുന്ന വിവരം ഉപകാരപ്പെടും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ മാറ്റമുണ്ടാകും. കലാകായിക രംഗത്തുള്ളവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. അധിക വരുമാനത്തിനുള്ള സാധ്യത തെളിയും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വ്യാപാരത്തിൽ പുതിയ ഇടപാട് ഗുണകരമാകും. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. നേരത്തെ നൽകിയ പണത്തിന്റെ ഒരു ഭാഗം തിരികെ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശത്തുള്ള ഒരാളിൽനിന്ന് സഹായകരമായ സന്ദേശം ലഭിക്കും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കാം. യാത്രയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വസ്തു സംബന്ധമായ ഇടപാടിൽ പ്രധാനപ്പെട്ട പുരോഗതിയുണ്ടാകും. വീട്ടിലെ ഒരാളുടെ നേട്ടം അഭിമാനം നൽകും. സാമ്പത്തിക ഇടപാടുകളിൽ രേഖകൾ ശ്രദ്ധാപൂർവം പരിശോധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഒരു പ്രധാന ചർച്ചയിൽ നിങ്ങളുടെ നിലപാടിന് പിന്തുണ ലഭിക്കും. സുഹൃത്ത് മുഖേന നല്ലൊരു അവസരം ലഭിക്കാം. വ്യാപാരികൾക്ക് ഓർഡർ ലഭിക്കാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വീട്ടിൽ ഒരു സന്തോഷകരമായ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങും. മുതിർന്ന ഒരാളുടെ നിർദേശം ഗുണം ചെയ്യും. സാമ്പത്തികമായി ആശ്വാസം നൽകുന്ന സാഹചര്യമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates