

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. സഹപ്രവർത്തകന്റെ സഹായത്തോടെ മുടങ്ങിയ കാര്യം പൂർത്തിയാക്കും. ബന്ധുവിൽ നിന്ന് സന്തോഷകരമായ വിവരം ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വളരെ നാളായി ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും. വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിന് തയ്യാറെടുപ്പുകൾ നടത്തും. സുഹൃത്തിൽനിന്ന് ആവശ്യമായ സഹായം ലഭിക്കും. യാത്രയ്ക്ക് അവസരം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനകാര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാകും. നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂലമായ നീക്കമുണ്ടാകും. സഹോദരിയുമായി ബന്ധപ്പെട്ട നല്ല വാർത്ത അറിയും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വ്യാപാരത്തിൽ പുതിയ ഇടപാടിന് തുടക്കമാകും. വീട്ടിലെ ഒരു പ്രധാന വിഷയം സംസാരിച്ച് പരിഹരിക്കും. ഇഷ്ടപ്പെട്ട ഒരു സാധനം സ്വന്തമാക്കാൻ കഴിയും. ദൂരെയുള്ള ബന്ധുവിനെ സന്ദർശിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. നേരത്തെ പരിചയപ്പെട്ട ഒരാളിൽ നിന്ന് സഹായം ലഭിക്കും. കലാരംഗത്തുള്ളവർക്ക് പുതിയ അവസരം കിട്ടും . ആരോഗ്യം ശ്രദ്ധിക്കുക
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തടസ്സപ്പെട്ടിരുന്ന ഒരു അപേക്ഷയിൽ പുരോഗതിയുണ്ടാകും. കാത്തിരുന്ന മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹകാര്യത്തിൽ വീട്ടുകാരുടെ സമ്മതം ലഭിക്കും. ധനകാര്യത്തിൽ ആശ്വാസം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പങ്കാളിയുമായി ചേർന്ന് ഒരു പ്രധാന തീരുമാനം എടുക്കും. എഴുത്ത്, മാധ്യമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും. വീട്ടിൽ സന്തോഷകരമായ സാഹചര്യമുണ്ടാകും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
നേരത്തെ നൽകിയ ഒരു അപേക്ഷയ്ക്ക് മറുപടി ലഭിക്കും. കിട്ടാനുള്ള പണം കൈയിലെത്തും. മക്കളുമായി ബന്ധപ്പെട്ട ഒരു വിഷയം അനുകൂലമായി പരിഹരിക്കും. പുതിയൊരു അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വസ്തു സംബന്ധമായ ഒരു കാര്യത്തിൽ പുരോഗതിയുണ്ടാകും. ദൂരെയുള്ള സുഹൃത്തിന്റെ സന്ദേശം സന്തോഷം നൽകും. ക്ഷേത്ര ദർശനത്തിന് അവസരം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കാത്തിരുന്ന ഒരു അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രധാനപ്പെട്ട ഒരു കച്ചവടം നടത്തും. പുതിയൊരു പരിചയം പിന്നീട് പ്രയോജനപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സുഹൃത്തിന്റെ സഹായത്തോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കും. വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും. പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും. യാത്ര വിജയകരമായി തീരും.
മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)
പഠനത്തിൽ ആഗ്രഹിച്ച ഫലം ലഭിക്കും. നേരത്തെ ശ്രമിച്ച ഒരു കാര്യത്തിൽ അനുകൂല മറുപടി ലഭിക്കും. നിർമാണപ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates