

ജൂലൈ 20-ന് പുലര്‍ച്ചെ 5:22 മുതല്‍ പൂയം ഞാറ്റുവേല തുടങ്ങി. ചെറുപ്രാണികളുടെ പ്രജനനകാലമത്രെ ഇത്. അതുകൊണ്ടുതന്നെ പച്ചക്കറിക്കൃഷിയില്‍ പുഴുക്കേട് കൂടുന്നതാണ്. ബുധന്‍ ഈ ആഴ്ചയും കര്‍ക്കകടകരാശിയില്‍തന്നെ നില്‍ക്കയാല്‍ ശക്തമായ മഴ തുടരുന്ന സൂചനയാണ്. കൂടാതെ ജൂലൈ 26-ന് ശുക്രന്‍ മിഥുനം രാശിയിലേക്ക് മാറുന്നതും മഴയുടെ ശക്തി ശരാശരിയില്‍ തുടരുന്ന ലക്ഷണം കാണിക്കുന്നു. കൂടാതെ ജൂലൈ 24 കര്‍കടകവാവ് കൂടിയാണ്. ജൂലൈ 24-ന് ശ്രാവണമാസവും വര്‍ഷഋതുവും ആരംഭിക്കും. ശനിയുടേയും ബുധന്റേയും വക്രാവസ്ഥ തുടരുന്നത് ഭൂകമ്പം, കാറ്റ് എന്നിവയുടെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപകര്‍, ഗുരുശ്രേഷ്ഠര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ ആഴ്ചയാണിത്. ക്രയവിക്രയങ്ങള്‍ക്കും വാഗ്വൈഭവത്തിലും ധനലാഭത്തിനും സ്ഥാനമാനപ്രാപ്തിക്കും യോഗമുണ്ട്. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നിരുന്നാലും അകാരണമായ മനശ്ചാഞ്ചല്യത്തിനും വീഴ്ച, മുറിവേല്‍ക്കാനിടവരുക എന്നിവയ്ക്കും യോഗം പറയാവുന്നതാണ്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. സംഗീതസാഹിത്യ നൃത്തകലാദികളിലുള്ളവര്‍ക്ക് വളരെ ഗുണപരമായ മാറ്റങ്ങളുടെ കാലമാണിത്. പാലുല്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദ്യരംഗത്തുള്ളവര്‍ക്കും മധ്യസ്ഥവൃത്തിയിലുള്ളവര്‍ക്കും വളരെ നല്ല സമയമാണ്. കാര്‍ഷികരംഗത്തുള്ളവര്‍ക്കും പ്രായേണ നല്ല കാലമാണ്. എണ്ണ, നെയ്യ് മുതലായവ വിറ്റുജീവിക്കുന്നവര്‍ക്കും ഇത് നല്ല സമയമാണ്.
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. വാഗ്വൈഭവംകൊണ്ട് സ്വന്തം കഴിവ് പ്രകടിപ്പിക്കാവുന്ന കാലമാണിത്. ഉന്നത സ്ഥാനമാനപ്രാപ്തിക്കും വിദേശവാസ യോഗത്തിനും ഇക്കാലത്ത് യോഗമുണ്ട്. ഗവേഷണരംഗത്തുള്ളവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം
എല്ലാ കാര്യങ്ങള്‍ക്കും ഒരു തടസ്സമുള്ള സമയമാണ്. സല്‍കര്‍മങ്ങള്‍ക്കും വീട്, വാഹനം എന്നിവയ്ക്കായി ചെലവുകള്‍ക്കും യോഗമുണ്ട്. അനാവശ്യ സംസാരം മൂലം കലഹസാധ്യതകള്‍ക്ക് ആധിക്യമുള്ള സമയമാണ്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം ധാരാളമുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ധനലാഭം, ആരോഗ്യം, കുടുംബൈശ്വര്യം ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ട്. പുണ്യതീര്‍ത്ഥസ്‌നാനാദി ഗുണം, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം, ധര്‍മാനുഷ്ഠാനതല്പരത എന്നിവയ്ക്കും സാധ്യതയുണ്ട്.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ ആഴ്ചയാണിത്. കര്‍ഷകര്‍ക്കും വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും അത് ഗുണകരമാണ്. ഇതിനുപുറമെ സര്‍ക്കാര്‍ വക ഉദ്യോഗലബ്ധിക്കും പ്രശസ്തിക്കുംകൂടി യോഗമുണ്ട്. കൂടാതെ ജലാശയങ്ങളുടെ നിര്‍മിതി, സംരക്ഷണം, ധനധാന്യസമൃദ്ധി എന്നിവയ്‌ക്കെല്ലാം ഗുണപ്രദമായ ആഴ്ചയാണിത്.
ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
വളരെ ഈശ്വരാധീനമുള്ള സമയമാണിത്. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കാനും ദേവാരാധന താല്പര്യം, ഗുരുശ്രേഷ്ഠന്മാരെ ബഹുമാനിക്കുന്നതുമൂലം ഐശ്വര്യം എന്നിവയ്ക്ക് യോഗമുണ്ട്. തന്നെയുമല്ല, വിദ്വജ്ജനസമാഗമം, ധര്‍മാനുഷ്ഠാന തല്പരത, കൃഷിയിലും ക്രയവിക്രയങ്ങളിലും ലാഭം എന്നിവയ്ക്കും യോഗമുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
അകാരണഭയം, നാശനഷ്ടങ്ങള്‍, ഉദരരോഗസാധ്യതകള്‍, തടസ്സങ്ങള്‍, നല്ലത് ചെയ്താലും ചീത്തഫലങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഗവേഷണവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ശാസ്ത്രസാങ്കേതികരംഗത്തുള്ളവര്‍, കലാരംഗത്തുള്ളവര്‍, ആതുരസേവനരംഗത്തുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഗുണകരമായ സമയമാണിത്. വിദേശവാസയോഗത്തിനും സാധ്യതയുണ്ട്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് അത്ര ഗുണകരമായ സമയമല്ല. പലതരത്തിലും നാശനഷ്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ചതിയേല്‍ക്കാനും സാധ്യതയുള്ള സമയമാണ്. രക്തദൂഷ്യം, അഗ്നിഭയം, വൃക്ഷാദികളില്‍നിന്നോ തിരിച്ചോ വീഴ്ച മുതലായവയ്ക്കും യോഗമുണ്ട്.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 2, 3 പാദങ്ങള്‍
ഇവര്‍ക്ക് ഈശ്വരാനുഗ്രഹം ഏറെയുള്ള സമയമാണ്. ആരോഗ്യം, കുടുംബൈശ്വര്യം, കര്‍മഗുണാനുഭവങ്ങള്‍, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം തുടങ്ങിയവയ്‌ക്കൊക്കെ യോഗമുണ്ട്.
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാര്‍ക്ക് അലസതയ്ക്ക് യോഗമുണ്ടെങ്കിലും ആത്യന്തികമായ വിജയസാധ്യതയുള്ള കാലമാണ്. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സമയമാണ്. കൃഷി മുതലായവയില്‍നിന്നും ധനലാഭത്തിനും യോഗമുണ്ട്.
weekly horoscope for july 21-28
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates