വിദ്യാര്‍ഥികള്‍ക്ക് നല്ല കാലം, മരുന്നിന് ഫലമേറും; ഈയാഴ്ചയും മഴ തുടരും

വാരഫലം- ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ
weekly horoscope
വാരഫലം - ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ / weekly horoscopeAI Image
Updated on: 
2 min read

ഓഗസ്റ്റ് 3 പുലര്‍ച്ചെ 4 മണി 10 മിനുട്ട് വരെയാണ് പൂയം ഞാറ്റുവേല. ബുധന്‍ കര്‍ക്കിടകത്തിലും ശുക്രന്‍ മിഥുനത്തിലും ഉള്ള സമയമായതിനാല്‍ മഴ തുടരുന്ന ലക്ഷണമാണ് ഈയാഴ്ചയും. ജൂലൈ 28 നാഗചതുര്‍ത്ഥിയാണ്. ജൂലൈ 30 ഷഷ്ഠിവ്രതവും. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഗുണപ്രദമായ ഈ കാലം, ഭക്തിനിര്‍ഭരവും ഔഷധഗുണങ്ങളുടെ ഉണര്‍വിനും കൂടി നല്ലതാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ആഴ്ചയാണിത്. വിചാരിക്കാത്ത ചെലവുകള്‍, അവിചാരിതമായ യാത്രകള്‍, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും ദേവബ്രാഹ്മണ ഗുരുക്കന്മാരെ ആദരിക്കാനവസരത്തിനും സാധ്യതയുള്ള സമയമാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമാണിത്.

കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകീരം 1,2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ വളരെ ഗുണകരമായ സമയമാണിത്. നൃത്തസംഗീതാദി കലകള്‍, വാദ്യകലകള്‍, അദ്ധ്യാപക ശ്രേഷ്ഠര്‍, സാഹിത്യമേഖലയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് വളരെ ഗുണകരമായ സമയമാണിത്. ഭവന നിര്‍മാണത്തെപ്പറ്റിയും വാഹന ക്രയവിക്രയങ്ങളെപ്പറ്റിയും ചര്‍ച്ച ആരംഭിക്കാനും ആയത് ആര്‍ജിക്കാനും യോഗം കാണുന്നുണ്ട്.

മകീരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍

വാഗ്ദാനങ്ങളില്‍ വിജയം, പുണ്യതീര്‍ത്ഥ സ്‌നാനാദിഗുണങ്ങള്‍ക്ക് യോഗമുള്ള സമയമാണ്. ഇക്കൂട്ടര്‍ക്ക് ഉന്നത സ്ഥാനമാനങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും സാധ്യതയുണ്ട്. ഗവേഷണ പുസ്തകങ്ങളുടെ രചനകള്‍, പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നിവയ്‌ക്കെല്ലാം നല്ലതാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം

ഈശ്വരാധീനക്കുറവ് അനുഭവപ്പെടുന്ന കാലമാണ്. എന്നിരുന്നാലും നല്ല കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടിവരുന്ന സമയമാണ്. കലഹസാധ്യതകള്‍ ഒഴിവാക്കാന്‍ അക്ഷീണം പ്രയത്‌നിക്കേണ്ട കാലം കൂടിയാണ്. പലതരം വിഘ്‌നങ്ങളും വന്നുചേരാന്‍ ഇടയുള്ള സമയമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ക്കും പുണ്യതീര്‍ത്ഥ സ്‌നാനാദികള്‍ക്കും ധര്‍മകര്‍മങ്ങള്‍ക്കും സാധ്യതയുള്ള സമയം കൂടിയാണ്. എന്നിരുന്നാലും വീഴ്ച, മുറിവേല്‍ക്കാനിടവരുക, അകാരണഭയം എന്നിവക്കും ജന്തുക്കളില്‍നിന്ന് ഉപദ്രവങ്ങള്‍ക്കും സാധ്യത ഏറെയാണ്.

ഉത്രം 2,3,4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദം

കാര്‍ഷികരംഗത്തും വിജ്ഞാന വ്യാപനരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും ഗുണകരമായ സമയമാണിത്. ഉദ്യോഗലബ്ധി, പ്രശസ്തി, ധനധാന്യസമൃദ്ധി, ജലയാത്രകള്‍, സാഹിത്യാദി ഗ്രന്ഥങ്ങളുടെ രചനയിലും ചിത്രകലയിലും താല്പര്യം എന്നിവയ്‌ക്കെല്ലാം യോഗം ഉണ്ട്.

ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍

ഭാഗ്യകടാക്ഷാദികള്‍ ഏറെയുള്ള സമയമാണ്. സ്ഥാനമാനങ്ങള്‍, പ്രശസ്തി, കര്‍മാഭിവൃദ്ധി, നൂതന സുഹൃദ്ബന്ധങ്ങള്‍, ദേവാരാധനയില്‍ താല്പര്യം, ഐശ്വര്യം, പ്രതാപം എന്നിവയ്‌ക്കെല്ലാം യോഗമുള്ള സമയമാണ്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഈശ്വരാധീനം വളരെ കുറവുള്ള സമയമാണിത്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം വിഘ്‌നങ്ങള്‍ക്ക് യോഗമുണ്ടെങ്കിലും അവസാനം ഗുണപ്രാപ്തിക്ക് യോഗമുണ്ട്. അകാരണഭയം, ചതിയേല്‍ക്കാനിടവരുക എന്നിവയ്ക്കും യോഗമുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

പൊതുവെ ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശ്ശനി ദോഷമുണ്ടെങ്കിലും ബാക്കി ഗ്രഹങ്ങളെല്ലാം അനുകൂലമായതുകൊണ്ട് ഗുണാധിക്യമുള്ള ആഴ്ചയാണിത്. ഏര്‍പ്പെടുന്ന മേഖലയിലെല്ലാം വിജയം വരിക്കാന്‍ സാധിക്കുന്നതാണ്. അലസ മനോഭാവം മാറ്റി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ പലതും എത്തിപ്പിടിക്കാവുന്ന സമയമാണ്.

ഉത്രാടം 2,3,4 പാദം, തിരുവോണം, അവിട്ടം 1,2 പാദം

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമല്ലാത്ത സമയമാണ്. അനാവശ്യ വിവാദങ്ങള്‍, ഉദരരോഗം, നേത്രരോഗം, പിത്തകോപം, അകാരണഭയം എന്നിയ്ക്ക് യോഗമുണ്ട്. എന്നിരുന്നാലും ഉദ്യോഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ക്ക് യോഗമുള്ള കാലമാണ്.

അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1,2,3 പാദങ്ങള്‍

ഇവര്‍ക്ക് വളരെ ഗുണകരമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനകരമാണ്. അന്നപാനാദിസുഖം, വാഹനാദികളുടെ ലാഭം, ക്രയകൃഷികാര്യങ്ങളില്‍ ശ്രദ്ധ എന്നിവയ്ക്കും യോഗമുണ്ട്.

weekly horoscope
സമ്പത്ത്, പ്രണയം, പ്രൊഫഷന്‍; ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇരുകൂട്ടര്‍ക്ക് പൊതുവെ നല്ല സമയമാണ്. ഉഷ്ണരോഗങ്ങള്‍, പല്ലിന് അസുഖം, രക്തദൂഷ്യം എന്നിവയ്ക്ക് യോഗമുണ്ട്. നൂതന ഗൃഹനിര്‍മാണങ്ങള്‍ക്ക് ശ്രമിക്കാവുന്ന സമയമാണ്.

weekly horoscope
നല്ലതു ചെയ്താലും ചീത്ത ഫലം, ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം, ഈയാഴ്ചത്തെ വാരഫലം
Summary

weekly horoscope for july 28- august 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com