Weekly horoscope (November 22- November 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

astrology
horoscope
Published on: 

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)

തൊഴില്‍: പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോ ഓഫീസിലെ അപ്രതീക്ഷിത സാഹചര്യങ്ങളോ നിങ്ങളുടെ ജോലിയില്‍ സ്വാധീനം ചെലുത്തിയേക്കാം. പുതിയ സംവിധാനങ്ങളും നിയമങ്ങളും നിങ്ങളുടെ പ്രവര്‍ത്തനരീതിയെ മാറ്റിയേക്കാം; ഇതിനായി പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കേണ്ടി വന്നേക്കാം.

സാമ്പത്തികം: കുട്ടികളെയോ പ്രിയപ്പെട്ടവരെയോ സംബന്ധിച്ച് അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം, ഇത് നിങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്തിയേക്കാം.

ദമ്പതികള്‍: പരസ്പരമുള്ള സൗഹൃദപരമായ മത്സരങ്ങള്‍ ബന്ധത്തിന് കൂടുതല്‍ ഉന്മേഷം നല്‍കും. ഇരുവരും ചേര്‍ന്ന് പുതിയ അതിരുകള്‍ നിശ്ചയിക്കുകയും ഉത്തരവാദിത്തങ്ങള്‍ പങ്കിടുകയും ചെയ്‌തേക്കാം.

അവിവാഹിതര്‍: പെട്ടെന്ന് പ്രണയവികാരങ്ങള്‍ ഉടലെടുത്തേക്കാം. പലരും നിങ്ങളോട് താല്‍പ്പര്യം പ്രകടിപ്പിക്കാനും, അതുവഴി കൂടുതല്‍ കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുങ്ങാനും സാധ്യതയുണ്ട്.

ഇടവം (ഏപ്രില്‍ 20 - മേയ് 20)

തൊഴില്‍: നിങ്ങളുടെ സര്‍ഗ്ഗാത്മകത അപ്രതീക്ഷിതമായി പുതിയ അവസരങ്ങളും ബന്ധങ്ങളും കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശയവിനിമയം കണ്ടന്റ് ക്രിയേഷന്‍, അല്ലെങ്കില്‍ സേവന മേഖലകളില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്.

സാമ്പത്തികം: നിങ്ങളുടെ മികച്ച പ്രകടനം അധിക വരുമാനം നേടിക്കൊടുക്കും. എന്നാല്‍, ഇത് ചെലവേറിയ വസ്തുക്കള്‍ വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

ദമ്പതികള്‍: തിരക്കുകള്‍ക്കിടയിലും സമയം ക്രമീകരിച്ച് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഒരു കുടുംബ ഒത്തുചേരലില്‍ പങ്കെടുത്തേക്കാം.

അവിവാഹിതര്‍: ജോലിസ്ഥലത്തോ, ജിമ്മിലോ, അല്ലെങ്കില്‍ നിങ്ങള്‍ പതിവായി പോകുന്ന മറ്റേതെങ്കിലും സ്ഥലത്തോ വെച്ച് താല്‍പ്പര്യമുണര്‍ത്തുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം.

മിഥുനം (മേയ് 21 - ജൂണ്‍ 20)

തൊഴില്‍: പതിവ് ജോലികളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് മേലധികാരികളെ ആകര്‍ഷിക്കുകയും, കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുള്ള വലിയൊരു ചുമതല നിങ്ങളെ ഏല്‍പ്പിക്കുകയും ചെയ്‌തേക്കാം.

സാമ്പത്തികം: കൂടുതല്‍ വരുമാനം നേടുന്നത് പ്രയാസകരമാണെന്ന് തോന്നാമെങ്കിലും, നിങ്ങളുടെ കൂര്‍മ്മബുദ്ധിയും കൃത്യമായ ആസൂത്രണവും അധിക വരുമാനം കണ്ടെത്താന്‍ സഹായിക്കും.

ദമ്പതികള്‍: ചെറിയ അഭിപ്രായങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. മുന്‍പ് അവഗണിച്ച പഴയ പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം.

അവിവാഹിതര്‍: ഒരു സുഹൃത്തിന് നിങ്ങളോട് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞേക്കാം, എന്നാല്‍ കാര്യങ്ങള്‍ ധൃതിപിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം കാത്തിരുന്ന് കാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. സാവധാനം തീരുമാനമെടുക്കുക, തിരക്ക് കൂട്ടേണ്ടതില്ല.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)

തൊഴില്‍: ഒരു പ്രോജക്റ്റിന് നേതൃത്വം നല്‍കുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ക്ലയന്റുകളെ ആകര്‍ഷിക്കുക, അല്ലെങ്കില്‍ മികച്ച ആശയങ്ങള്‍ പങ്കുവെക്കുക തുടങ്ങിയവയിലൂടെ നിങ്ങളുടെ പ്രകടനം ശ്രദ്ധേയമാകും. ഇത് മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയും പുതിയൊരു ചുമതല ലഭിക്കാന്‍ വഴിയൊരുക്കുകയും ചെയ്‌തേക്കാം.

സാമ്പത്തികം: ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയോ വിദേശത്തുള്ള ക്ലയന്റുകളില്‍ നിന്നോ നിങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും. അമിതമായ ദയ കാണിക്കുന്നത് നിങ്ങള്‍ക്ക് തിരിച്ചടിയായേക്കാം.

ദമ്പതികള്‍: കുട്ടികളെയോ കുടുംബത്തെയോ സംബന്ധിച്ച വാര്‍ത്തകള്‍ കടബാധ്യതകള്‍, വീട് നവീകരണം, അല്ലെങ്കില്‍ പുതിയ വീട് വാങ്ങല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് നയിച്ചേക്കാം.

അവിവാഹിതര്‍: നിങ്ങള്‍ക്ക് ഒരു വിദേശിയോട് താല്‍പ്പര്യം തോന്നാം, എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ തടസ്സമായേക്കാം.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)

തൊഴില്‍: ഒന്നിലധികം മേലധികാരികള്‍ ഉണ്ടെങ്കില്‍, അവര്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫലങ്ങള്‍ പ്രതീക്ഷിച്ചേക്കാം; ഇത് ആശയക്കുഴപ്പമുണ്ടാക്കാം. കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തേക്ക് നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. വേഗത്തില്‍ തീരുമാനമെടുക്കുക.

സാമ്പത്തികം: ഏറെ നാളായി കാത്തിരുന്ന പണം ലഭിച്ചേക്കാം. അധിക വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്, ഇത് വലിയൊരു ചെലവ് കണ്ടെത്താന്‍ സഹായിക്കും.

ദമ്പതികള്‍: നിസ്സാരമായ കാര്യങ്ങള്‍ കുടുംബവഴക്കുകളിലേക്ക് നയിച്ചേക്കാം. പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതോ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോ സമാധാനം വീണ്ടെടുക്കാന്‍ സഹായിക്കും.

അവിവാഹിതര്‍: നിങ്ങള്‍ സാമൂഹിക ഇടപെടലുകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തിയേക്കാം. നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞ ഒരാള്‍ക്ക് നിങ്ങളോട് താല്‍പ്പര്യം തോന്നുകയും നിങ്ങളെ സമീപിക്കാന്‍ ശ്രമിക്കുകയും ചെയ്‌തേക്കാം.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

തൊഴില്‍: അപ്രതീക്ഷിതമായ യാത്രകളോ വാര്‍ത്തകളോ നിങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്തിയേക്കാം. മികച്ച വരുമാനമുള്ള പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം, എന്നാല്‍ അതിലെ നിബന്ധനകള്‍ പലതവണ മാറിയേക്കാം. അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, രേഖകള്‍ നന്നായി വായിച്ചുനോക്കുക.

സാമ്പത്തികം: മുന്‍കാലങ്ങളില്‍ നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലം കണ്ടുതുടങ്ങും. ഒരു ബന്ധം വഴി വരുമാനമോ, പുതിയ ക്ലയന്റോ, അല്ലെങ്കില്‍ ബിസിനസ്സ് അവസരമോ ലഭിച്ചേക്കാം.

ദമ്പതികള്‍: ചര്‍ച്ചകളിലൂടെ മറച്ചുവെച്ച വികാരങ്ങള്‍ പുറത്തുവരികയും, പരസ്പരം കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്‌തേക്കാം.

അവിവാഹിതര്‍: നിങ്ങള്‍ ഒടുവില്‍ ഭൂതകാലത്തെ ഉപേക്ഷിച്ച് മുന്നോട്ട് പോയേക്കാം. യാത്രകള്‍, ജോലിസ്ഥലം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഒരാള്‍ക്ക് നിങ്ങളോട് താല്‍പ്പര്യം തോന്നിയേക്കാം.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തൊഴില്‍: തടസ്സങ്ങള്‍ നിങ്ങളുടെ പുരോഗതിയെ മന്ദഗതിയിലാക്കിയേക്കാം, എന്നാല്‍ സൂക്ഷ്മമായ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഇത് സഹായിക്കും. തൊഴില്‍ മേഖലയിലുള്ള ആരെങ്കിലും നിങ്ങളെ പുതിയ ഒരാളുമായി പരിചയപ്പെടുത്തുകയോ പുതിയ അവസരങ്ങള്‍ നല്‍കുകയോ ചെയ്‌തേക്കാം.

സാമ്പത്തികം: വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. പണം ലഭിക്കാന്‍ വൈകിയേക്കാം. കൂട്ടായ നിക്ഷേപങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായേക്കാം.

ദമ്പതികള്‍: ഇതുവരെ അവഗണിച്ച പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം. ഇത് ബന്ധത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകളിലേക്ക് നയിച്ചേക്കാം.

അവിവാഹിതര്‍: പ്രണയം കണ്ടെത്തുന്നതിനേക്കാള്‍, സ്വയം മെച്ചപ്പെടുത്തുന്നതിനായിരിക്കും നിങ്ങള്‍ മുന്‍ഗണന നല്‍കുക. നിങ്ങളുടെ രൂപത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രാധാന്യം നല്‍കിയേക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

തൊഴില്‍: അപ്രതീക്ഷിതമായ വാര്‍ത്തകള്‍ നിങ്ങളുടെ ജോലിയിലോ ബിസിനസ്സ് പദ്ധതികളിലോ മാറ്റങ്ങള്‍ വരുത്തിയേക്കാം. നിങ്ങള്‍ക്ക് അറിയാവുന്ന ഒരാള്‍ ഒരു നല്ല അവസരം കൊണ്ടുവന്നേക്കാം, എന്നാല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.

സാമ്പത്തികം: ഈ ആഴ്ച അത്ര അനുകൂലമല്ല. പണം ലഭിക്കാന്‍ വൈകിയേക്കാം. പണം തരാനുള്ളവര്‍ ഒഴിഞ്ഞുമാറിയേക്കാം. ഇത് നിങ്ങളുടെ പദ്ധതികള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ നിര്‍ബന്ധിതരാക്കിയേക്കാം.

ദമ്പതികള്‍: പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ സംയുക്ത പദ്ധതികളെയോ ഭാവി ലക്ഷ്യങ്ങളെയോ ബാധിച്ചേക്കാം. ഗൗരവകരമായ ഒരു ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

അവിവാഹിതര്‍: യാത്രകള്‍, ജോലി, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് താല്‍പ്പര്യമുണര്‍ത്തുന്ന ഒരാളെ കണ്ടുമുട്ടാം. വൈകാതെ തന്നെ ഒരു കൂടിക്കാഴ്ചയ്ക്ക് (ഡേറ്റിന്) അവസരമുണ്ടായേക്കാം.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

തൊഴില്‍: ചെറിയ പ്രശ്‌നങ്ങള്‍ പോലും മേലധികാരികള്‍ വലുതാക്കി കാണിച്ചേക്കാം, അവ പരിഹരിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിലായേക്കാം. കര്‍ശനമായ സമയപരിധികളും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം, എന്നാല്‍ ഇത് നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

സാമ്പത്തികം: വീടുമായി ബന്ധപ്പെട്ടോ കുടുംബപരമായോ അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം. വരുമാനം ലഭിക്കുന്ന ഒരു അധിക ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുക.

ദമ്പതികള്‍: സുഹൃത്തുക്കളെ കാണുന്നതിനും, ഇതുവരെ പരിഹരിക്കപ്പെടാത്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും സമയം കണ്ടെത്തും. പരസ്പരം നന്നായി മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

അവിവാഹിതര്‍: ഒരു ഒത്തുചേരലിനിടയില്‍ വെച്ച്, സുഹൃത്തായ ഒരാളെ നിങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ - ഒരു സുഹൃത്തിനപ്പുറം - കാണാന്‍ തുടങ്ങിയേക്കാം.

മകരം (ഡിസംബര്‍ 22 - ജനുവരി 19)

തൊഴില്‍: നിങ്ങളുടെ നേതൃപാടവം തിരിച്ചറിയുന്ന മേലധികാരി, കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരത്തോടെ ഒരു പ്രധാന പ്രോജക്റ്റ് നിങ്ങളെ ഏല്‍പ്പിച്ചേക്കാം.

സാമ്പത്തികം: സുഹൃത്തോ പരിചയക്കാരോ വഴി വരുമാനത്തിനുള്ള പുതിയ മാര്‍ഗ്ഗം ലഭിച്ചേക്കാം. പങ്കിട്ട ചെലവുകള്‍ കൂടുതല്‍ നീതിയുക്തമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

ദമ്പതികള്‍: പരസ്പരമുള്ള ആകര്‍ഷണവും, കൂടിക്കാഴ്ചകളും, ശാരീരിക അടുപ്പവും വര്‍ദ്ധിച്ചേക്കാം; ഇത് ബന്ധത്തില്‍ വീണ്ടും ഉന്മേഷം നിറയ്ക്കും.

അവിവാഹിതര്‍: നിങ്ങളുടെ ആകര്‍ഷണീയതയും ആത്മവിശ്വാസവും മറ്റൊരാളെ ആകര്‍ഷിച്ചേക്കാം.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

തൊഴില്‍: ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. പഴയൊരു പ്രോജക്റ്റ് വീണ്ടും നിങ്ങളുടെ കൈകളിലെത്തുകയും, പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ വലിയ പ്രോജക്റ്റുകള്‍ കൊണ്ടുവരികയും ചെയ്‌തേക്കാം. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും, ഒപ്പം ജോലികള്‍ തീര്‍ക്കാനുള്ള സമയപരിധിയും കര്‍ശനമായേക്കാം.

സാമ്പത്തികം: വരുമാനത്തിനുള്ള പുതിയ മാര്‍ഗ്ഗം ലഭിച്ചേക്കാം. എന്നാല്‍ ഏതെങ്കിലും സാമ്പത്തിക ഇടപാടില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കുക.

ദമ്പതികള്‍: സാമ്പത്തിക കാര്യങ്ങള്‍, വീട്ടുജോലികള്‍, അല്ലെങ്കില്‍ ഔദ്യോഗിക ചുമതലകള്‍ എന്നിവയില്‍ ഒരാള്‍ മറ്റേയാളെക്കാള്‍ കൂടുതല്‍ അധ്വാനിക്കുന്നു എന്ന് തോന്നിയാല്‍ അത് അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായേക്കാം.

അവിവാഹിതര്‍: യാത്രകള്‍, ക്ലാസുകള്‍, അല്ലെങ്കില്‍ വിനോദ പരിപാടികള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് വ്യത്യസ്തനും എന്നാല്‍ കൗതുകകരനുമായ ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

ജോലി: അവസാന നിമിഷം വേണ്ടിവരുന്ന യാത്രകളോ കൂടിക്കാഴ്ചകളോ പുതിയ ബന്ധങ്ങള്‍ക്കോ, വിദേശത്തുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനോ അവസരമൊരുക്കിയേക്കാം. ഒരു പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, സഹപ്രവര്‍ത്തകനൊപ്പം ചേര്‍ന്ന് അത് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

സാമ്പത്തികം: പ്രായത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീ സുഹൃത്ത് വഴി നിങ്ങള്‍ക്ക് വിവരങ്ങളോ, വരുമാനമോ, സാമ്പത്തിക സഹായമോ ലഭിച്ചേക്കാം; ഇത് ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

ദമ്പതികള്‍: പരസ്പരം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയ്യാറാവുക. വിവാഹം, ഹണിമൂണ്‍, അല്ലെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ച് ,ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്) നിങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കാം.

അവിവാഹിതര്‍: ജോലിസ്ഥലത്തോ യാത്രയിലോ കണ്ടുമുട്ടുന്ന ഒരാളോട് നിങ്ങള്‍ക്ക് പെട്ടെന്നൊരു ആകര്‍ഷണം തോന്നിയേക്കാം.

Summary

Weekly horoscope (November 22- November 28, 2026)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER