

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണപരമായ ആഴ്ചയാണ്. സല്‍കീര്‍ത്തി, സഹായികളുടെ വര്‍ദ്ധന, നൂതനപദ്ധതികളുടെ ആരംഭം, ഉദ്ദിഷ്ടമായ സിദ്ധി എന്നിവയ്ക്ക് യോഗമുണ്ട്. എന്നിരുന്നാലും അകാരണഭയം, കാലിന് അസുഖങ്ങള്‍, വിചാരിക്കാതെ വന്നുചേരുന്ന ചെലവുകള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ട് പലതും എത്തിപ്പിടിക്കാവുന്ന ആഴ്ചയാണിത്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം1, 2 പാദങ്ങള്‍
കലാസാഹിത്യഭരണമേഖലകളില്‍ വിഹരിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. എന്നാല്‍, വാഹനാദികള്‍ക്ക് നാശം, വാഗ്‌വാദങ്ങള്‍, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍, വൃക്ഷം വീണുണ്ടാവുന്ന നാശനഷ്ടങ്ങള്‍, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം എന്നിവയ്ക്കും സാധ്യതയുണ്ട്. ഭൂമിസംബന്ധമായ വഴക്കുകള്‍ക്കും സാധ്യതയുണ്ടെന്നറിഞ്ഞ് ക്ഷമ കാത്തുസൂക്ഷിച്ച് പെരുമാറേണ്ട സമയമാണ്.
മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഏര്‍പ്പെടുന്ന മേഖലകളില്‍ തന്റേതായ കഴിവ് പ്രകടിപ്പിക്കാനും പ്രശസ്തിക്കും യോഗമുണ്ട്. സ്ഥാനമാനങ്ങള്‍ക്കും സ്ഥാനചലനങ്ങള്‍ക്കും ഒരുപോലെ സാധ്യതയുള്ള സമയമാണ്. ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അദ്ധ്യാപക രംഗത്തുള്ളവര്‍ക്കും ശോഭിക്കാവുന്ന സമയമാണ്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നാളുകള്‍
നല്ല പ്രവൃത്തികള്‍ക്കായി ധനച്ചെലവു വരുന്ന കാലമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, യാത്രകള്‍, ഭവനസംബന്ധമായ ചെലവുകള്‍ തുടങ്ങിയവയ്ക്ക് സാധ്യത ഏറെയുണ്ട്. കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് ഗുണകരമായ സമയമാണ്. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തിക്ക് യോഗമുള്ള സമയംകൂടിയാണിത്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാനുഗ്രഹമുള്ള കാലമാണിത്. ഗവേഷണരംഗത്തുള്ളവര്‍ക്ക് വളരെ ഗുണപ്രദമായ കാലമാണ്. ചിത്രകല, ദാരുശില്പനിര്‍മാണം, വാസ്തുമേഖലകള്‍ എന്നിവയിലുള്ളവര്‍ക്കും ഈയാഴ്ച വളരെ ഗുണകരമാണ്.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദം
നൂതന തൊഴില്‍ദാതാക്കളുമായി സംസര്‍ഗം, ധര്‍മാര്‍ത്ഥങ്ങളായ ഗ്രന്ഥങ്ങളില്‍ താല്പര്യം, പുണ്യതീര്‍ത്ഥ സ്‌നാനാദിഗുണം, നൂതന ഉദ്യോഗലബ്ധി, പ്രശസ്തി ഇത്യാദികള്‍ക്ക് യോഗമുണ്ട്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ ആഴ്ചയാണിത്. എന്‍ജിനീയറിങ്ങ്, കൃഷി, വിദേശവാസം, വിവാഹം എന്നിവയ്ക്ക് സാധ്യത ഏറിയ കാലമാണിത്. ക്രയവിക്രയങ്ങള്‍ക്കും ഈ മാസം ഗുണകരമാണ്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങള്‍
ഇവര്‍ക്ക് ഈ ആഴ്ചയും അത്ര ഗുണകരമല്ല. നൂതനപദ്ധതികള്‍ ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൃഷിനാശം, അകാരണഭയം, സഹായികളില്‍നിന്ന് തിക്താനുഭവങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates