ഡ്യുവല്‍-ചാനല്‍ എബിഎസ്, 2.10 ലക്ഷം രൂപ; വിപണിയില്‍ എത്തിയ യെസ്ഡിയുടെ കരുത്തന്‍, അറിയാം റോഡ്‌സ്റ്റര്‍ ഫീച്ചറുകള്‍

ഇരുചക്രവാഹന നിര്‍മ്മാതാക്കലായ ജാവ യെസ്ഡി മോട്ടോള്‍ സൈക്കിള്‍സ് ഇന്ത്യയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
2025 Yezdi Roadster
2025 Yezdi Roadster image credit: Yezdi
Updated on
1 min read

മുംബൈ: ഇരുചക്രവാഹന നിര്‍മ്മാതാക്കലായ ജാവ യെസ്ഡി മോട്ടോള്‍ സൈക്കിള്‍സ് ഇന്ത്യയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2.10 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. നിരവധി മാറ്റങ്ങളുമായാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയത്.

മെക്കാനിക്കല്‍ വശങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എന്‍ജിനാണ് പുതിയ റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. 29.6 bhp, 29.9 Nm എന്നിങ്ങനെ പീക്ക് പവറും ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ് ഇതിന്റ എന്‍ജിന്‍.

2025 Yezdi Roadster
എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്; 1.85 ലക്ഷം രൂപ വില, കെടിഎം 160 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍

ഡിസൈനിലും ഹാര്‍ഡ്വെയറിലും മുമ്പത്തെ പതിപ്പിന്റെ അതേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ഹൈഡ്രോഫോം ചെയ്ത ഹാന്‍ഡില്‍ ബാറുകള്‍, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ടാങ്ക്, നീക്കം ചെയ്യാവുന്ന പിന്‍ സീറ്റ്, ടൂറിംഗ് വൈസറുകള്‍, ഫ്രെയിം ചെയ്ത സ്ലൈഡറുകളുള്ള ട്വിന്‍- റോഡ് ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍. 2025 റോഡ്സ്റ്ററിന് 795 എംഎം സീറ്റ് ഉയരവും 1440 എംഎം വീല്‍ബേസും ഉണ്ട്.

ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്ന ഇതില്‍ 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും 240 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്. സ്ഥിരതയ്ക്കും സുഖസൗകര്യങ്ങള്‍ക്കുമായി ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും ഡ്യുവല്‍ റിയര്‍ ഷോക്കുകളും കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്.

2025 Yezdi Roadster
2.74 ലക്ഷം രൂപ വില, ട്രയംഫിന്റെ അടുത്ത കരുത്തന്‍; ത്രക്സ്റ്റണ്‍ 400 ഇന്ത്യന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍
Summary

2025 Yezdi Roadster Launched At Rs 2.10 Lakh, Check Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com