ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, പുതിയ സ്റ്റൈല്‍; ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു
2026 Bajaj Pulsar 180 launched
2026 Bajaj Pulsar 180 launchedsource: Bajaj
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ബൈക്ക് ആരാധകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തിരിച്ചെത്തിയതെന്ന് ബജാജ് അറിയിച്ചു.

പുതുമയാര്‍ന്ന സ്റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്‌സ് ഇതിന് ഉത്തമ ഉദാഹരണമാണ്. പുതിയ ഗ്രാഫിക്‌സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്‍കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്.

2026 Bajaj Pulsar 180 launched
ഹ്യുണ്ടായി ഗാന്‍ഡ് ഐ10 നിയോസ് വൈബ്ഡ് എഡിഷന്‍ പുറത്തിറങ്ങി, 7.09 ലക്ഷം രൂപ എക്‌സ്-ഷോറൂം വില

പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് ഫോണ്‍ കോളുകളെയും എസ്എംഎസുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. 8,500 rpmല്‍ 16.77 bhp കരുത്തും 6,500 rpmല്‍ 15 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 178.61 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

2026 Bajaj Pulsar 180 launched
ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍ അറിയാം
Summary

2026 Bajaj Pulsar 180 launched: top highlights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com