

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ മോഡല്‍ ആയ പള്‍സര്‍ ശ്രേണിയിലെ ആര്‍എസ് 200 പതിപ്പിന്റെ പുതുക്കിയ വേര്‍ഷന്‍ പുറത്തിറക്കി. 1,98,441 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. അപ്‌സൈഡ്- ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, ഗൂഗിള്‍ മാപ്‌സ് മിററിങ് സൗകര്യമുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അടക്കം നിരവധി ഫീച്ചറുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.
199.5 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. എന്‍ജിന്‍ 25.1 ബിഎച്ച്പി കരുത്തും 18.7 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ത്രോട്ടില്‍ റെസ്‌പോണ്‍സ് നിയന്ത്രിക്കാന്‍ ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റത്തെ സഹായിക്കുന്നതിന് ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. റോഡ് സാഹചര്യങ്ങള്‍ക്കും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് എന്‍ജിന്‍ പ്രതികരണ രീതി തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ വിവിധ റൈഡിങ് മോഡുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍ സംവിധാനം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
37 എംഎം അപ്‌ഡൈസ്- ഡൗണ്‍ ഫോര്‍ക്ക് ആണ് മറ്റൊരു ഫീച്ചര്‍. ഇത് ബ്രേക്കിങ് സമയത്തും വളവുകളിലൂടെ പോകുമ്പോഴും ബൈക്കിന്റെ മുന്‍ഭാഗത്തിന് കൂടുതല്‍ ഉറപ്പും സ്റ്റിയറിങ് കൃത്യതയും നല്‍കുന്നു. കളര്‍ എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് പകരമാണ് പുതിയ അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അവതരിപ്പിച്ചത്. ഇതില്‍ ഗൂഗിള്‍ മാപ്‌സ് മിററിങ് സൗകര്യമുള്ളതിനാല്‍ നാവിഗേഷന്‍ വിവരങ്ങള്‍ ഡിസ്‌പ്ലേയില്‍ കാണാന്‍ സാധിക്കും. ക്രമീകരിക്കാവുന്ന ഹാന്‍ഡ് ലിവറുകള്‍, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്, പാനിക് ബ്രേക്ക് അലര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates