ക്ലച്ചിട്ട് ബുദ്ധിമുട്ടേണ്ട, ഇ- ക്ലച്ച് സിസ്റ്റം; ഹോണ്ട സിബി 750 ഹോര്‍നെറ്റ് അപ്‌ഡേറ്റ് പതിപ്പ് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി 750 ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു
Honda CB750 Hornet
Honda CB750 Hornet image credit: honda
Updated on
1 min read

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി 750 ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ പുതിയ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. കൂടാതെ ഹോണ്ടയുടെ പുതിയ ഇ-ക്ലച്ച് സിസ്റ്റം ഒരു ഓപ്ഷനായി ലഭിക്കുന്നു.

റെഡ് ഫ്രെയിമുള്ള ഗ്രാഫൈറ്റ് ബ്ലാക്ക് ആന്റ് മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, ഇറിഡിയം ഗ്രേ മെറ്റാലിക്, ഗോള്‍ഡ്ഫിഞ്ച് യെല്ലോ, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍. എന്നാല്‍ കാഴ്ചയില്‍ മോട്ടോര്‍സൈക്കിളിന് മറ്റു മാറ്റങ്ങളൊന്നുമില്ല.

ക്ലച്ച് ലിവര്‍ ഉപയോഗിക്കാതെ തന്നെ റൈഡര്‍മാര്‍ക്ക് ഗിയറുകള്‍ മാറ്റാന്‍ അനുവദിക്കുന്ന ഹോണ്ടയുടെ ഇ-ക്ലച്ച് സാങ്കേതികവിദ്യയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗിയര്‍ മാറ്റുന്നതിലെ ബുദ്ധിമുട്ട് ഈ സാങ്കേതികവിദ്യ വഴി ഒഴിവാക്കാന്‍ സാധിക്കും. ക്ലച്ച് പ്രവര്‍ത്തനം യാന്ത്രികമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ഇതുവഴി മോട്ടോര്‍സൈക്കിള്‍ ഗിയറില്‍ നിര്‍ത്താന്‍ സാധിക്കും. ക്ലച്ച് മാനുവല്‍ ആയും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇ- ക്ലച്ച് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

എന്‍ജിന്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും പഴയ മോഡലിന് സമാനമാണ്. 9,500rpm-ല്‍ 90.5bhp ഉം 7,250rpm-ല്‍ 75Nm ഉം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 755 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്.

Honda CB750 Hornet
വരുന്നു ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ്, ഹിം- ഇ പ്രദര്‍ശിപ്പിച്ചു; നിരവധി ഫീച്ചറുകള്‍

ഷോവ SFF-BP അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്ക് അപ്പ് ഫ്രണ്ടും പിന്നില്‍ ലിങ്ക്ഡ് മോണോഷോക്കും സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. ഡ്യുവല്‍ 296mm ഫ്രണ്ട് ഡിസ്‌കുകളും 240mm റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. ഡ്യുവല്‍-ചാനല്‍ ABS സ്റ്റാന്‍ഡേര്‍ഡായി ഉണ്ട്. ബ്ലൂടൂത്ത്, നാവിഗേഷന്‍, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, അഞ്ച് ഇഞ്ച് കളര്‍ TFT ഡിസ്പ്ലേ എന്നിവയാണ് മറ്റ് സവിശേഷതകള്‍. സ്പോര്‍ട്, സ്റ്റാന്‍ഡേര്‍ഡ്, റെയിന്‍, യൂസര്‍ എന്നീ നാല് റൈഡിങ് മോഡുകളില്‍ ബൈക്ക് ലഭ്യമാണ്.

ഹോണ്ട സിബി750 ഹോര്‍നെറ്റ് ഇന്ത്യയില്‍ 9.22 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്‌സ് ഷോറൂം വിലയാണ്. 2026 മോഡലിന് ഇതില്‍ കൂടുതല്‍ വില ഉണ്ടാവാനാണ് സാധ്യത.

Honda CB750 Hornet
പേരിന്റെ പ്രചോദനം 'മന പാസ്'; ഹിമാലയന്‍ മന ബ്ലാക്ക് വിപണിയില്‍, വില 3.37 ലക്ഷം രൂപ
Summary

2026 Honda CB750 Hornet Gets E-Clutch and New Colours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com