സിയറ ഇവി, സഫാരി ഇവി...; ടാറ്റയുടെ വരാനിരിക്കുന്ന പുതിയ നാലു ഇവികള്‍ പരിചയപ്പെടാം

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മുന്നേറ്റമാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കാഴ്ചവെച്ചത്
 Tata Sierra EV
Tata Sierra EV SOURCE : X
Edited By:
Updated on
1 min read

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മുന്നേറ്റമാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കാഴ്ചവെച്ചത്. ടാറ്റയുടെ നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ ഇത് അടിവരയിടുന്നതാണ്. വരുംമാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ നാല് ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ താഴെ:

1. ടാറ്റ സിയറ ഇവി:

ജൂണ്‍ 30ന് ഇതിന്റെ ആദ്യ രൂപം അവതരിപ്പിക്കും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെ വരുന്ന വാഹനത്തിന്റെ ബേസ് വേരിയന്റില്‍ 65kWh ബാറ്ററിയും ഉയര്‍ന്ന വേരിയന്റില്‍ 75kWh ബാറ്ററിയും പ്രതീക്ഷിക്കാം. 315bhp കരുത്തും 504Nm ടോര്‍ക്കും ഈ വാഹനം നല്‍കിയേക്കും.

2. ടാറ്റ സഫാരി ഇവി:

ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് വരികളുള്ള ഈ വലിയ എസ്യുവിയില്‍ 75kWh-ല്‍ കൂടുതല്‍ ശേഷിയുള്ള ബാറ്ററി പാക്ക് ഉണ്ടായിരിക്കും. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്ററിലധികം റേഞ്ച് ഈ വാഹനം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

3. ടിഗോര്‍ ഇവി ഫെയ്‌സ്ലിഫ്റ്റ്:

ഇതിന്റെ പുതിയ ഡിസൈന്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തിട്ടുണ്ട്. നിലവിലുള്ള ടിയാഗോ ഇവിയോട് സാമ്യമുള്ള മാറ്റങ്ങളായിരിക്കും ഇതിലുണ്ടാവുക. നിലവിലുള്ള മോഡലിനേക്കാള്‍ വലിയ ബാറ്ററി പാക്കും വേഗതയേറിയ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും പുതിയ ടിഗോര്‍ ഇവിയുടെ സവിശേഷതകളായിരിക്കും.

4. അവിന്യ എക്‌സ്:

2027-ന്റെ ആദ്യ പാദത്തില്‍ വിപണിയിലെത്തും. ടാറ്റയുടെ പ്രീമിയം ബ്രാന്‍ഡായ 'അവിന്യ'യ്ക്ക് കീഴിലുള്ള ആദ്യ മോഡലാണിത്. 30 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഇതിന്റെ വില. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ചെറിയുടെയും ജെഎല്‍ആറിന്റെയും 'ഫ്രീലാന്‍ഡര്‍' പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിക്കുന്നത്. അവിന്യ കാറുകള്‍ക്കായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും ടാറ്റ ഒരുക്കും.

 Tata Sierra EV
അപ്‌ഡേറ്റ് ചെയ്ത എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റ് വിപണിയില്‍; ഫീച്ചറുകള്‍
 Tata Sierra EV
ഡിസ്‌ക് ബ്രേക്ക്, 84,128 രൂപ വില; ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
Summary

4 Upcoming Tata EVs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com