മാരുതി മുതല്‍ ടാറ്റ വരെ; സെപ്റ്റംബറില്‍ പുറത്തിറങ്ങുന്നത് ആറ് കിടിലന്‍ കാറുകള്‍

മാരുതി സുസുക്കി, സിട്രോണ്‍, വിന്‍ഫാസ്റ്റ്, വോള്‍വോ, മഹീന്ദ്ര, ടാറ്റ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് പുതിയ എസ്യുവികളും ഇവികളുമാണ് പ്രതീക്ഷിക്കുന്നത്.
Maruti Suzuki Escudo
Maruti Suzuki Escudosource: x

ന്യൂഡല്‍ഹി: പതിവ് പോലെ ഈ മാസവും നിരവധി പുതിയ വാഹനങ്ങളാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. പ്രമുഖ ഓട്ടോ ബ്രാന്‍ഡുകളില്‍ നിന്ന് നിരവധി മോഡലുകളാണ് പുറത്തുവരാനിരിക്കുന്നത്. മാരുതി സുസുക്കി, സിട്രോണ്‍, വിന്‍ഫാസ്റ്റ്, വോള്‍വോ, മഹീന്ദ്ര, ടാറ്റ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് പുതിയ എസ്യുവികളും ഇവികളുമാണ് പ്രതീക്ഷിക്കുന്നത്. ഇവ ഓരോന്നും ചുവടെ:

1. മാരുതി സുസുക്കിയുടെ പുതിയ എസ്യുവി (എസ്‌കുഡോ):

Maruti Escudo
Maruti Escudo source: X

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ മിഡ്-സൈസ് എസ്യുവി ആയ എസ്‌കുഡോ സെപ്റ്റംബര്‍ മൂന്നിന് ലോഞ്ച് ചെയ്യും. ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും ഇടയിലാണ് ഇത് പോസിഷന്‍ ചെയ്യുന്നത്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിനുകള്‍ ഉള്ള വകഭേദങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS, പവര്‍ഡ് ടെയില്‍ഗേറ്റ്, ഡോള്‍ബി അറ്റ്മോസ് ഓഡിയോ എന്നിവയും അതിലേറെയും ഫീച്ചറുകളായി ഉള്‍പ്പെട്ടേക്കാം.

2. സിട്രോണ്‍ ബസാള്‍ട്ട് എക്‌സ്

Citroën Basalt X
Citroën Basalt Ximage credit: Citroën

കൂപ്പെ- സ്‌റ്റൈല്‍ ബസാള്‍ട്ട് എസ്യുവിയുടെ നവീകരിച്ച പതിപ്പായ ബസാള്‍ട്ട് എക്‌സ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍. സെപ്റ്റംബര്‍ 5 ന് പുതിയ എസ് യുവി വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നിലനിര്‍ത്തി നിരവധി പുതുമകളുമായാണ് പുതിയ കാര്‍ വരുന്നത്. അകത്തളത്തില്‍ പുതിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.

3. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 ഇവി എസ്യുവി

VinFast VF6 and VF7 EV SUV
VinFast VF6 and VF7 EV SUVimage credit: VinFast

സെപ്റ്റംബര്‍ 6 ന് രണ്ട് ഇലക്ട്രിക് എസ്യുവികളായ വിഎഫ്6, വിഎഫ്7 എന്നിവയുമായി വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. കോംപാക്റ്റ് വിഎഫ്6 59.6 കിലോവാട്ട്‌സ് ബാറ്ററിയുമായാണ് വരിക. ഒറ്റ ചാര്‍ജില്‍ 480 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. അതേസമയം പ്രീമിയം വിഎഫ്7 എഫ്ഡബ്ല്യുഡിക്ക് 204 എച്ച്പിയും എഡബ്ല്യുഡിക്ക് 350 എച്ച്പി പവറുമാണ് ഉണ്ടാവുക. 70.8 കിലോവാട്ട്‌സ് ബാറ്ററിയുമായി വരുന്ന ഈ മോഡലുകള്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 431 മുതല്‍ 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

4. മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റ്

MAHINDRA THAR
MAHINDRA THAR ROXXimage credit: MAHINDRA THAR

ഐക്കണിക് മഹീന്ദ്ര ഥാറിന്റെ പുതുക്കിയ പതിപ്പ് സെപ്റ്റംബര്‍ പകുതിക്ക് ശേഷം പ്രതീക്ഷിക്കുന്നു. ഇതില്‍ അപ്ഡേറ്റ് ചെയ്ത സ്‌റ്റൈല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, പുതിയ അലോയ് വീലുകള്‍, ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള നവീകരിച്ച ഇന്റീരിയറുകള്‍ എന്നിവ ഉള്‍പ്പെടും.

5. വോള്‍വോ ഇഎക്‌സ്30 ഇവി

 Volvo EX30 EV
Volvo EX30 EVIMAGE CREDIT: VOLVO

വോള്‍വോ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയില്‍ പുതിയ ഇവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇഎക്‌സ്30 എന്ന പേരിലുള്ള കാര്‍ സെപ്റ്റംബര്‍ പകുതിയോടെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് 69 kWh ബാറ്ററി, 272 എച്ച്പി മോട്ടോര്‍, ഏകദേശം 474 കിലോമീറ്റര്‍ ദൂരപരിധി എന്നിവ പ്രതീക്ഷിക്കുന്നു.

6. ടാറ്റ സിയറ ഇവി

 Tata Sierra EV
Tata Sierra EV SOURCE : X

ടാറ്റ മോട്ടോഴ്സ് സെപ്തംബര്‍ 16-ഓടെ റെട്രോ-സ്‌റ്റൈല്‍ഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. സിയറ ഇവി എന്ന പേരില്‍ പുതിയ വാഹനം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Summary

Car launches in September 2025: Fresh models of SUVs and EVs set to hit showrooms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com