വില 99,999 രൂപ മുതല്‍, 165 കിലോമീറ്റര്‍ വരെ റേഞ്ച്, എഐ ഫീച്ചറുകള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു
E3 Trion Electric Scooter Launched
E3 Trion Electric Scooter Launched source: E3 electric
Edited By:
Updated on
1 min read

മുംബൈ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിയോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന്റെ പ്രാരംഭ വില 99,999 രൂപയാണ് (എക്‌സ് ഷോറൂം).

സി1, സി1എക്‌സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്. ട്രിയോണിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് ആയ സി1ന് ആണ് 99,999 രൂപ വില വരുന്നത്. 2.3kwh ശേഷിയുള്ള ഊരിമാറ്റാവുന്ന ബാറ്ററിയോടെയാണ് ഇത് വരുന്നത്. 108 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ രണ്ടു മണിക്കൂറും 30 മിനിറ്റും മതി. 2.5kw മോട്ടോറുള്ള ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 67 കിലോമീറ്ററാണ്.

സി1എക്‌സ് വേരിയന്റിന് വലിയ ബാറ്ററി പായ്ക്ക് ആണ് വരുന്നത്. 3kwh ഫിക്‌സഡ് ബാറ്ററിയുള്ള ഈ വാഹനത്തിന്റെ റേഞ്ച് 165 കിലോമീറ്ററാണ്. 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂറും 30 മിനിറ്റും വേണ്ടി വരും. 2.5kw മോട്ടോറാണ് ഇതിലുള്ളത്. പരമാവധി വേഗം മണിക്കൂറില്‍ 67 കിലോമീറ്ററാണ്. ഇതിന്റെ എക്‌സ് ഷോറും വില 1,09,999 രൂപയാണ്.

സി2 വേരിയന്റിനും അതേ 3kwh ഫിക്‌സഡ് ബാറ്ററി പായ്ക്ക് തന്നെയാണ് വരുന്നത്. കരുത്തുറ്റ 3.5kwh മോട്ടോറാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 128 കിലോമീറ്ററാണ് റേഞ്ച്. ഈ മോഡലിന് 1,19,999 രൂപയാണ് വില വരുന്നത്.ടേണ്‍ ബൈ ടേണ്‍ നാവിഗേഷനായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 5 ഇഞ്ച് എല്‍സിഡി കണ്‍സോളാണ് സി1 മോഡലിലുള്ളത്. സി1എക്‌സ്, സി2 മോഡലുകളില്‍ ഇതേ എല്‍സിഡി കണ്‍സോളിനൊപ്പം എഐ ചാര്‍ജിങ് ഇന്‍സൈറ്റുകള്‍, അഡാപ്റ്റീവ് ലേണിങ് തുടങ്ങിയ കൂടുതല്‍ എഐ ഇന്റഗ്രേറ്റഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

E3 Trion Electric Scooter Launched
കുഴികള്‍ തിരിച്ചറിയാന്‍ സംവിധാനം, 120 കിലോമീറ്റര്‍ വരെ റേഞ്ച്; ഇ3 ഇലക്ട്രിക്കിന്റെ ട്രിയോണ്‍ സ്‌കൂട്ടര്‍ ലോഞ്ച് വ്യാഴാഴ്ച
E3 Trion Electric Scooter Launched
ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, ഓഗസ്റ്റ് 29ന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍
Summary

E3 Trion Electric Scooter Launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bajaj Pulsar N160 SS
E3 Electric.AI's Trion electric scooter launch thursday
Kuttippuram bus accident
Revolt RVX
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com