എവിഎഎസ് സംവിധാനം; ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു, കരടുവിജ്ഞാപനം

സഞ്ചരിക്കുമ്പോള്‍ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശം
Government Proposes Acoustic Vehicle Alerting Systems in EVs from October 2026
electric cars
Updated on
1 min read

ന്യൂഡല്‍ഹി: ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുകളുള്ള വാഹനങ്ങളെക്കാള്‍ നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയൈന്നതാണ് ലക്ഷ്യം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.

സഞ്ചരിക്കുമ്പോള്‍ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശം. 2026 ഒക്ടോബര്‍ 1 മുതല്‍ വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതു നിര്‍ബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.

Government Proposes Acoustic Vehicle Alerting Systems in EVs from October 2026
കരുത്തുറ്റ എന്‍ജിന്‍, സ്‌കോഡ ഒക്ടാവിയ ആര്‍എസ് ലോഞ്ച് ഒക്ടോബര്‍ 17ന്, പ്രീ ബുക്കിങ് ആറിന്

ചില കമ്പനികളുടെ ചില മോഡലുകളില്‍ നിലവില്‍ എവിഎഎസ് ഉണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാം

Government Proposes Acoustic Vehicle Alerting Systems in EVs from October 2026
ആദ്യത്തെ ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍; അള്‍ട്രാവയലറ്റ് X47 അവതരിപ്പിച്ചു, വിലയും ഫീച്ചറുകളും
Summary

Government Proposes Acoustic Vehicle Alerting Systems in EVs from October 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com