നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ ഇറക്കാന്‍ തയ്യാര്‍; എല്ലാ മോഡലുകളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ ഇറക്കാന്‍ ഹീറോ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എല്ലാ ഇരുചക്ര വാഹനങ്ങളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു
Hero Splendor+ Flex Fuel Launched
Hero Splendor+ Flex Fuel Launchedsource: Hero motocorp
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എല്ലാ ഇരുചക്ര വാഹനങ്ങളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു. നിലവിലുള്ള വാഹനങ്ങളുടെ E85 അനുയോജ്യമായ പതിപ്പുകള്‍ പുറത്തിറക്കുന്നതിന് പുറമെ, പഴയ BS6 ഇരുചക്ര വാഹനങ്ങള്‍ക്കായി E85 റെട്രോഫിറ്റ് കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

85 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനത്തെയാണ് E85 എന്ന് വിളിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹീറോ തങ്ങളുടെ എല്ലാ ഇരുചക്ര വാഹനങ്ങളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ കൊണ്ടുവരാന്‍ സന്നദ്ധരാണ്. എന്നാല്‍ എഥനോളിന്റെ ലഭ്യതയും വിതരണ ശൃംഖലയും വളരുന്നതിനനുസരിച്ച് ഇത് നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതേ മോഡലുകള്‍ തന്നെ പൂര്‍ണമായി എഥനോളില്‍ ഓടുന്ന തരത്തില്‍ E100ന് അനുയോജ്യമായ രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Hero Splendor+ Flex Fuel Launched
എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ് (Splendor Plus), എച്ച്എഫ് ഡീലക്‌സ് (HF Deluxe) എന്നിവയുടെ E85 പതിപ്പുകള്‍ അടുത്തിടെ പുറത്തിറക്കിക്കൊണ്ട് കമ്പനി ഇതിനകം തന്നെ ഫ്‌ലെക്‌സ് ഫ്യുവല്‍ മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജയ്പൂരിലുള്ള കമ്പനിയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലാണ് (CIT) ഈ ബൈക്കുകള്‍ വികസിപ്പിച്ചെടുത്തത്.

ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്, എച്ച്എഫ് ഡീലക്‌സ് എന്നിവയുടെ E85 പതിപ്പുകള്‍ ഉടന്‍ തന്നെ വിപണിയിലിറങ്ങി തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ ഈ ബൈക്കുകള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത ചില പ്രദേശങ്ങളിലും മാത്രമായിരിക്കും ലഭ്യമാകുക.

Hero Splendor+ Flex Fuel Launched
ഇന്നോവ ക്രിസ്റ്റയുടെ അവസാന അപ്ഡേറ്റ്; 2026 പതിപ്പ് വിപണിയില്‍, പ്രാരംഭ വില 19.72 ലക്ഷം രൂപ
Summary

Hero to Introduce Flex Fuel Versions of all Models

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com