സാധാരണ സോക്കറ്റിലും ചാര്‍ജ് ചെയ്യാം, ഫിക്‌സ്ഡ് ബാറ്ററി പായ്ക്ക്, 128 കിലോമീറ്റര്‍ റേഞ്ച്; വിഡ വിഎക്‌സ്2 ഗോ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹിറോ അവരുടെ വിഡ വിഎക്‌സ്2 മോഡലിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി
Hero Vida VX2 Go FB
Hero Vida VX2 Go FB source: vida
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹിറോ അവരുടെ വിഡ വിഎക്‌സ്2 മോഡലിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഫിക്‌സ്ഡ് ബാറ്ററി പാക്കോട് കൂടിയ ഗോ എഫ്ബി വേരിയന്റ് ആണ് വിപണിയില്‍ എത്തിയത്. 1.13 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) വില.

3.1kwh ഫിക്‌സ്ഡ് ബാറ്ററി പാക്കാണ് ഈ പുതിയ വേരിയന്റിന് കരുത്തേകുന്നത്. റിമൂവബിള്‍ ബാറ്ററികളുള്ള മറ്റു വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് സാധാരണ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജില്‍ 128 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 65 മിനിറ്റ് മതിയാകും. ബാറ്ററി പായ്ക്ക് 6kw മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. ടേണ്‍- ബൈ നാവിഗേഷനായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് എല്‍സിഡി കണ്‍സോള്‍ ആണ് ഇതിലുള്ളത്. സീറ്റിനടിയിലുള്ള സ്‌റ്റോറേജ് ശേഷി 27.2 ലിറ്ററാണ്.

Hero Vida VX2 Go FB
ടിവിഎസ് റൈഡര്‍ ഡോക്ടര്‍ ഡൂം പുറത്തിറക്കി; വിലയും ഫീച്ചറുകളും അറിയാം
Hero Vida VX2 Go FB
അടിമുടി ന്യൂ ജനറേഷന്‍; പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്
Summary

Hero Vida VX2 Go FB Launched with Fixed Battery At Rs. 1.13 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com