

മുംബൈ: പുതിയ കളര്‍ സ്‌കീമോടെ അപ്‌ഡേറ്റ് ചെയ്ത ഹീറോ സൂം 125 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പില്‍ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ എന്നി നിറങ്ങളില്‍ കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. സ്‌കൂട്ടറിന്റെ വിഎക്‌സ് വേരിയന്റിലായിരിക്കും പുതിയ കളര്‍ ഓപ്ഷന്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്‌കൂട്ടറിന്റെ വിഎക്‌സ് വേരിയന്റിന് നിലവില്‍ ലഭിക്കുന്ന മാറ്റ് ഗ്രേയ്ക്ക് സമാനമായി ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം ഉണ്ടാവുക. ഇത് കൂടുതല്‍ പ്രീമിയവും ആകര്‍ഷകവുമായ ലുക്ക് നല്‍കും. പുതിയ കളറിനെ കുറിച്ചോ വിലയെ കുറിച്ചോ ഹീറോ ഔദ്യോഗികമായി വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.
ഡല്‍ഹി എക്‌സ് ഷോറൂം വില അനുസരിച്ച് വിഎക്‌സ് വേരിയന്റിന് 83,394 രൂപയാണ് വില.സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 9.8 ബിഎച്ച്പി കരുത്തും 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.6 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഇതില്‍ ഉണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates