1.70 ലക്ഷം രൂപ, 156 സിസി; ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍, എഡിവി 160

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടറായ എഡിവി 160 വിപണിയില്‍ അവതരിപ്പിച്ചു
Honda ADV 160
Honda ADV 160 source: honda
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടറായ എഡിവി 160 വിപണിയില്‍ അവതരിപ്പിച്ചു. 1.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

156.9 സിസി ലിക്വിഡ് കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. 16.09 ബിഎച്ച്പി കരുത്തും 14.9 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും ഇതിലുണ്ട്. സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ബ്രേക്കിങ് വിഭാഗത്തില്‍ വരുന്നത്.

ഉയര്‍ന്ന വിന്‍ഡ് സ്‌ക്രീന്‍, ഷാര്‍പ് ബോഡിവര്‍ക്ക്, മസ്‌കുലാര്‍ ഫ്രണ്ട് ഏപ്രണ്‍, ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഹാര്‍ഡ്ഗാര്‍ഡുകള്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ ഈ സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്നത്. ഹോണ്ട റോഡ്‌സിങ്ക് പിന്തുണയുള്ള ടിഎഫ്ടി ഡിസ്‌പ്ലേ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിങ് സോക്കറ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, 27 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Honda ADV 160
92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍
Honda ADV 160
ഇന്ത്യന്‍ സൈനികര്‍ക്ക് വമ്പന്‍ ഓഫര്‍; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറഞ്ഞവിലയില്‍ സ്വന്തമാക്കാം
Summary

Honda ADV 160 Launched at Rs. 1.70 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com