ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ മാറ്റാം, 2.22 ലക്ഷം രൂപ മുതല്‍ വില; ഹോണ്ട റിബല്‍ 300 വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ റിബല്‍ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Honda Rebel 300
Honda Rebel 300source: X
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ റിബല്‍ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.22 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ- ക്ലച്ച് വകഭേദത്തിന് വില കൂടും. 2.62 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് ഏകദേശം 30 ബിഎച്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പിഡ് ഗിയര്‍ ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും ഗിയര്‍ മാറ്റാനും സഹായിക്കുന്ന ഇ-ക്ലച്ച് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്ക്, വളഞ്ഞ ഫെന്‍ഡറുകള്‍ എന്നിവയെല്ലാം റിബല്‍ 500ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ട്യൂബുലര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതിന്റെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. അലോയ് വീല്‍ ആണ് മറ്റൊരു പ്രത്യേകത. സര്‍ക്കുലര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് മറ്റൊരു ഫീച്ചര്‍. ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കും.

Honda Rebel 300
1.70 ലക്ഷം രൂപ, 156 സിസി; ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍, എഡിവി 160
Honda Rebel 300
145 കിലോമീറ്റര്‍ റേഞ്ച്, ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ്, 118 ലധികം കണക്ട്ഡ് ടെക്‌നോളജി ഫീച്ചറുകള്‍; പുതിയ രൂപത്തില്‍ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍
Summary

Honda Rebel 300 launched at Rs 2.22 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com