

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ് യുവി വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ്ആര്‍- വി എന്ന പേരില്‍ അവതരിപ്പിച്ച പുതിയ എസ്‌യുവിയുടെ പ്രാരംഭ വില 47.99 ലക്ഷം രൂപയാണ്(എക്‌സ് ഷോറും). മെയ് മാസം മുതല്‍ ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഡെലിവറി ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ജപ്പാനില്‍ പൂര്‍ണമായി നിര്‍മ്മിച്ച വാഹനം എന്ന നിലയിലാണ് ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഹോണ്ടയുടെ 2.0 ലിറ്റര്‍ e:HEV ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഹൈബ്രിഡ് സജ്ജീകരണത്തോടും ഇ-സിവിടി ട്രാന്‍സ്മിഷനോടും കൂടിയ 2.0 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനുമാണ് എന്‍ജിന്‍ സിസ്റ്റത്തിന്റെ കരുത്ത്. 181 ബിഎച്ച്പി കരുത്തും 315 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍ സിസ്റ്റം. ലിറ്ററിന് 22.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ്, എന്‍ജിന്‍ ഡ്രൈവ് മോഡുകളിലേക്ക് ഇത് സ്വയം മാറുന്നു.
സ്വീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കോര്‍ണറിങ് ലൈറ്റുകളുള്ള ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഗണ്‍മെറ്റല്‍ േ്രഗ സ്‌കിഡ് പ്ലേറ്റുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ വാഹനത്തിലുണ്ട്. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേള്‍, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ എന്നി കളര്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
അകത്തളത്തില്‍ സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ് എന്നിവയോട് കൂടിയ പ്രീമിയം ഓള്‍ ബ്ലാക്ക് തീമിലാണ് കാബിന്‍ ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 10.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates