85 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍, മികച്ച പവര്‍, എഡിവി160 അവതരിപ്പിച്ച് ഹോണ്ട

Honda ADV160 unveiled in India, to become country's first E85-compatible scooter
Honda ADV160
Edited By:
Updated on
2 min read

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഇരുചക്രവാഹനം എഡിവി160 അവതരിപ്പിച്ചു. ഏറ്റവും പ്രധാനമായി, E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മികവേറിയ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് കമ്പനി എഡിവി 160 പുറത്തിറക്കിയിരിക്കുന്നത്. ഹോണ്ടയുടെ പുതുതായി പ്രഖ്യാപിച്ച 10 ഉല്‍പ്പന്നങ്ങളുടെ മെയ്ഡ്-ഇന്‍-ഇന്ത്യ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായാണ് ADV160 പ്രദര്‍ശിപ്പിച്ചത്,

അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് പ്രാദേശികമായി നിര്‍മ്മിക്കും. തങ്ങളുടെ മുഖ്യധാരാ റെഡ്വിങ് ഡീലര്‍ഷിപ്പുകളിലൂടെയും പ്രീമിയം ബിഗ്വിങ് നെറ്റ്വര്‍ക്കിലൂടെയും സ്‌കൂട്ടര്‍ റീട്ടെയില്‍ ചെയ്യുമെന്ന് ഹോണ്ട സ്ഥിരീകരിച്ചു.

ഇന്ത്യയിലെ ആദ്യത്തെ E85സജ്ജമായ സ്‌കൂട്ടര്‍

ADV160 ന്റെ E85 മികച്ച പവര്‍റാണുള്ളണ്. 16.3bhp കരുത്തും 14.9Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 157cc, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്, കൂടാതെ സിവിടിയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വില്‍പ്പനയിലുള്ള പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, 85 ശതമാനം വരെ എഥനോള്‍, 15 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഹോണ്ടയുടെ വലിയ X-ADV ക്രോസ്ഓവര്‍ സ്‌കൂട്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌കൂട്ടര്‍ നിര്‍മിച്ചത്. ADV160 ബോഡി വര്‍ക്ക്, ഉയരമുള്ള ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, ഇരട്ട എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയോടെ മികച്ച രൂപകല്‍പ്പനയോടെയാണ് വരുന്നത്. ബ്ലോക്ക്-പാറ്റേണ്‍ ടയറുകള്‍, നിവര്‍ന്നുനില്‍ക്കുന്ന റൈഡിങ് പൊസിഷന്‍, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ അതിന്റെ സാഹസികതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ദൈനംദിന യാത്രാ, പരുക്കന്‍ റോഡുകളും, ടൂറിങ്ങിനും വേണ്ടി നിര്‍മ്മിച്ച ഒരു 'സിറ്റി അഡ്വഞ്ചര്‍' സ്‌കൂട്ടര്‍ എന്നാണ് ഹോണ്ട ADV160 നെ വിശേഷിപ്പിക്കുന്നത്.

Honda ADV160 unveiled in India, to become country's first E85-compatible scooter
526 കിലോമീറ്റര്‍ വരെ റേഞ്ച്, വെറും 39 മിനിറ്റിനകം ചാര്‍ജ് ചെയ്യാം, ബൈബാക്ക് സ്‌കീം; കിയ സിറോസ് ഇവി വിപണിയില്‍

ഇന്ത്യയില്‍ വില്‍ക്കുന്ന സ്‌കൂട്ടറുകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന പ്രീമിയം ഡിവൈസുകളാണ് ADV160ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോണ്ട റോഡ്സിങ്ക് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഒരു പൂര്‍ണ്ണ വര്‍ണ്ണ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇതില്‍ ഉള്‍പ്പെടുന്നു, ഇത് റൈഡര്‍മാര്‍ക്ക് യാത്രയില്‍ നാവിഗേഷനും ആശയവിനിമയവും നടത്താന്‍ സഹായിക്കും.

ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍), സിംഗിള്‍-ചാനല്‍ ABS, ഒരു USB ചാര്‍ജിങ് സോക്കറ്റ്, ദൈനംദിന ലഗേജ് അല്ലെങ്കില്‍ ഒരു ഫുള്‍-ഫേസ് ഹെല്‍മെറ്റ് എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ 27 ലിറ്റര്‍ സ്റ്റാറേജ് കമ്പാര്‍ട്ട്മെന്റ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

സ്‌കൂട്ടര്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളിലും ഇരട്ട പിന്‍ ഷോക്ക് അബ്‌സോര്‍ബറുകളിലും ഓടുന്നു, അതേസമയം ബ്രേക്കിങ് ഡ്യൂട്ടികള്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉള്ള ഒരു ഫ്രണ്ട് ഡിസ്‌ക്കാണ് കൈകാര്യം ചെയ്യുന്നത്. അസമമായ റോഡുകളില്‍ മികച്ച സ്ഥിരതയോടെ സിറ്റി ഡ്രൈവിന് പറ്റിയ 14 ഇഞ്ച് ഫ്രണ്ട് വീലിലും 13 ഇഞ്ച് പിന്‍ വീലിലും ഇത് പ്രവര്‍ത്തിക്കുന്നു. എഡിവി160യുടെ ഭാര േ133 കിലോഗ്രാം ആണ്, 780mm സീറ്റ് ഉയരം വാഗ്ദാനം ചെയ്യുന്നു, 165mm ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നു. ഇന്ധന ടാങ്ക് ശേഷി 8.1 ലിറ്ററാണ്. ഹോണ്ട ADV160 ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും, എന്ന് വിപണിയില്‍ എത്തുമെന്നോ വില എത്രയെന്നോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Honda ADV160 unveiled in India, to become country's first E85-compatible scooter
മെഴ്സിഡസ് ബെന്‍സിന്റെ അടുത്ത ആഡംബര കാര്‍, പ്ലഗ്- ഇന്‍ ഹ്രൈബ്രിഡ് സാങ്കേതികവിദ്യ; എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ വിപണിയില്‍
Honda ADV160 unveiled in India, to become country's first E85-compatible scooter
വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Summary

Honda ADV160 unveiled in India, to become country's first E85-compatible scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com