വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Want to increase the mileage of your vehicle? Here are some things to keep in mind:
petrol fillingഎക്‌സ്
Edited By:
Updated on
1 min read

കാറിന്റെ മൈലേജ് പെട്ടെന്ന് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? മൈലേജ് കുറയാന്‍ കാരണം പെട്രോളിന്റെ ഗുണമേന്മ കുറവാണെന്നായിരിക്കും അധികം പേരും ചിന്തിക്കുക. എഫനോള്‍ കലര്‍ന്ന ഇന്ധനം ചില സാഹചര്യങ്ങളില്‍ കാറിന്റെ മൈലേജ് കുറയാന്‍ കാരണമാകാം. എന്നാല്‍ മൈലേജ് കുറയുന്നതിന് ഇത് മാത്രമാകില്ല കാരണം.

ടയര്‍ പ്രഷര്‍- വാഹനത്തിന്റെ നാല് ടയറുകളില്‍ ആവശ്യത്തിന് വായു ഇല്ലെങ്കില്‍ റോഡുമായുള്ള ഘര്‍ഷണം വര്‍ധിക്കും. ഇതോടെ വാഹനം മുന്നോട്ട് നീക്കാന്‍ എഞ്ചിന് കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടിവരും. സ്വാഭാവികമായും ഇന്ധന ഉപഭോഗം കൂടുകയും മൈലേജ് കുറയുകയും ചെയ്യും.

എയര്‍ ഫില്‍റ്റര്‍- കാറിന്റെ എയര്‍ ഫില്‍റ്റര്‍ ഒരു പരിധിവരെ എഞ്ചിന്റെ 'ശ്വാസകോശം' പോലെയാണ്. എഞ്ചിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ വായുവിന്റെയും ഇന്ധനത്തിന്റെയും ശരിയായ അനുപാതം ആവശ്യമാണ്. എന്നാല്‍ എയര്‍ ഫില്‍റ്റര്‍ പൊടിയും അഴുക്കും അടിഞ്ഞ് അടഞ്ഞുപോയാല്‍ എഞ്ചിനിലേക്ക് ആവശ്യത്തിന് വായു എത്തില്ല. ഇത് ഇന്ധന ഉപഭോഗം വര്‍ധിപ്പിക്കുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും

അമിതഭാരവും എസി ഉപയോഗവും - കാറില്‍ അനാവശ്യമായി അധികഭാരം കയറ്റിവയ്ക്കുന്നതും മൈലേജിനെ ബാധിക്കും. വാഹനത്തിന്റെ ഭാരം കൂടുമ്പോള്‍ വാഹനം മുന്നോട്ട് നീക്കാന്‍ എഞ്ചിന് കൂടുതല്‍ ഇന്ധനം ആവശ്യമായി വരും. ആവശ്യമില്ലാത്ത സാധനങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്നത് ഒഴിവാക്കുക. അതുപോലെ ദീര്‍ഘനേരം എ.സി. ഉപയോഗിക്കുന്നതും ഇന്ധന ഉപഭോഗം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ അനാവശ്യമായി എ.സി. പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കുക.

സ്പാര്‍ക്ക് പ്ലഗ് - പഴകിയതോ അഴുക്കുപിടിച്ചതോ ആയ സ്പാര്‍ക്ക് പ്ലഗുകളും മൈലേജ് കുറയാന്‍ കാരണമാകാം. ഇത്തരം സ്പാര്‍ക്ക് പ്ലഗുകള്‍ ഇന്ധനം ശരിയായി കത്തുന്നതിനെ ബാധിക്കും. ഇതോടെ എഞ്ചിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ഇന്ധന ഉപഭോഗം കൂടുകയും ചെയ്യും.

എഞ്ചിന്‍ ഓയില്‍ - എഞ്ചിന്‍ ഓയില്‍ കൃത്യസമയത്ത് മാറ്റാത്തതും മൈലേജ് കുറയാന്‍ കാരണമാകാം. പഴകിയതോ വാഹനത്തിന് അനുയോജ്യമല്ലാത്തതോ ആയ എഞ്ചിന്‍ ഓയില്‍ ഉപയോഗിച്ചാല്‍ എഞ്ചിനിലെ ഘര്‍ഷണം വര്‍ധിക്കാം. ഇതോടെ എഞ്ചിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരികയും ഇന്ധന ഉപഭോഗം കൂടുകയും ചെയ്യും.

Summary

Want to increase the mileage of your vehicle? Here are some things to keep in mind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com