23 കിലോമീറ്റര്‍ മൈലേജ്, ഹൈബ്രിഡ് കരുത്ത്; ഇസഡ്ആര്‍- വി അവതരിപ്പിച്ച് ഹോണ്ട, വില 40 ലക്ഷം രൂപ മുതല്‍

സിറ്റി ഫെയ്‌സ് ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം പുതിയ എസ് യുവി മോഡലായ ഇസഡ്ആര്‍- വി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട
Honda ZR-V Revealed
Honda ZR-V Revealed source: Honda
Edited By:
Updated on
1 min read

മുംബൈ: സിറ്റി ഫെയ്‌സ് ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം പുതിയ എസ് യുവി മോഡലായ ഇസഡ്ആര്‍- വി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാറിന് വേണ്ടിയുള്ള പ്രീ-ബുക്കിങ് ഹോണ്ട ആരംഭിച്ച് കഴിഞ്ഞു. 2026 ജൂലൈ മുതല്‍ എസ് യുവിയുടെ ഡെലിവറി ആരംഭിക്കും. വില ഏകദേശം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരുമെന്നാണ് പ്രതീക്ഷ.

വലിയ ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്‍, 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, വലിയ ടെയില്‍ ലാമ്പുകള്‍, ലളിതമെങ്കിലും ആകര്‍ഷകമായ കളര്‍ സ്‌കീമുകള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ എസ്യുവി ഡിസൈന്‍ ശൈലിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ഫുള്‍-എല്‍ഇഡി ലൈറ്റ് പാക്കേജ്, വയര്‍ലെസ് ഫോണ്‍ മിററിംഗോട് കൂടിയ 9.0 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, യുഎസ്ബി-സി (USB-C) ചാര്‍ജിങ് പോര്‍ട്ടുകള്‍, 12-സ്പീക്കറുകളുള്ള ബോസ് (Bose) സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ക്ക് മെമ്മറി ഫംങ്ഷനോട് കൂടിയ പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍-2 എഡിഎഎസ് (Level-2 ADAS) സുരക്ഷാ സംവിധാനം എന്നിവയാണ് അകത്തളത്തില്‍ വരുന്നത്.

Honda ZR-V Revealed
ഹോണ്ടയുടെ പുതിയ ഇലക്ട്രിക് കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം; കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങളും വരുന്നു |honda

4.5 മീറ്റര്‍ നീളവും 2.6 മീറ്റര്‍ വീല്‍ബേസുമുള്ള ഈ വാഹനം ഒരു 5-സീറ്റര്‍ മോഡലാണ്. ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ 2.0-ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ്. ഹോണ്ടയുടെ ഭാഷയില്‍ 'e:HEV' എന്ന് വിളിക്കുന്ന ഈ എന്‍ജിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ വേഗതയില്‍ ഇലക്ട്രിക് ഡ്രൈവും കൂടുതല്‍ വേഗം ആവശ്യമുള്ളപ്പോള്‍ പെട്രോള്‍ കരുത്തും നല്‍കുന്നു. എന്‍ജിന്‍ 142bhp കരുത്തും 189Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 182bhp കരുത്തും 315Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ വിവിധ ഡ്രൈവ് മോഡുകളും ഇതിലുണ്ട്. 22.80 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Honda ZR-V Revealed
പുതിയ ലുക്കില്‍ ഹോണ്ട സിറ്റി എത്തി, 12 ലക്ഷം രൂപ മുതല്‍, ഫീച്ചറുകള്‍ അറിയാം
Summary

Honda ZR-V Revealed in India, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com