ഹ്യുണ്ടായി ബയോണിന്റെ സിഎന്‍ജി വേര്‍ഷന്‍; അറിയാം പ്രത്യേകതകള്‍

വിപണിയില്‍ ഇറങ്ങിയ ഹ്യുണ്ടായി ബയോണിന്റെ സിഎന്‍ജി വേര്‍ഷന്‍ ജനുവരിയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു
Hyundai Bayon CNG
Hyundai Bayon CNGsource: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വിപണിയില്‍ ഇറങ്ങിയ ഹ്യുണ്ടായി ബയോണിന്റെ സിഎന്‍ജി വേര്‍ഷന്‍ ജനുവരിയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ബയോണ്‍ എസ് യുവിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റ് ഒഴികെയുള്ള എല്ലാ പതിപ്പുകളിലും സിഎന്‍ജി വേര്‍ഷന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ക്രെറ്റയ്ക്കും വെന്യുവിനും ഇടയിലാണ് ബയോണ്‍ സ്ഥാനം പിടിച്ചത്.

94.66 ബിഎച്ച്പി കരുത്തും 123.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനായിരിക്കും ഇതില്‍ ഉണ്ടാവുക. സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ സിഎന്‍ജി ലഭ്യമാകൂ. ബൂട്ടിലാണ് 60 ലിറ്റര്‍ സിഎന്‍ജി ടാങ്ക് ക്രമീകരിക്കുക. ഹ്യുണ്ടായിയുടെ hy- cng പാക്കേജിങ് സിസ്റ്റം ഇതില്‍ ഉപയോഗിക്കാനാണ് സാധ്യത.

അടുത്ത വര്‍ഷം ക്രെറ്റ പുതിയ തലമുറയിലേക്ക് മാറുകയും അതിന്റെ വിലയില്‍ വര്‍ധന ഉണ്ടാവുകയും ചെയ്യുമെന്നാണ് കരുതുന്നത്. അതിനാല്‍ ബയോണിന്റെ സിഎന്‍ജി പവര്‍ട്രെയിന്‍ പരീക്ഷിക്കാന്‍ ഹ്യുണ്ടായിക്ക് അവസരമൊരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമാനമായ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് ഇതിന് ഏകദേശം ഒരു ലക്ഷം രൂപ അധിക വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hyundai Bayon CNG
100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം
Hyundai Bayon CNG
ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍
Summary

Hyundai Bayon CNG To Arrive in January 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com