വരുന്നു ഹ്യുണ്ടായിയുടെ സബ് ഫോര്‍മീറ്റര്‍ ഇവി; ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററി, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ സബ് ഫോര്‍മീറ്റര്‍ ഇവി വരുന്നു
Hyundai Sub-4m EV Spotted
Hyundai Sub-4m EV Spotted source: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ സബ് ഫോര്‍മീറ്റര്‍ ഇവി വരുന്നു. ഈ എസ് യുവിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവന്നു.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് വ്യത്യസ്ത ഹെഡ്‌ലൈറ്റ് ഹൗസിങ് ആണ് ഇതില്‍ ഉണ്ടാവുക. 120kw ചാര്‍ജിങ് ശേഷിയുള്ള വാഹനമായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ളം കയറുന്നത് തടയാന്‍ എസി, ഡിസി പോര്‍ട്ടുകള്‍ക്ക് മുകളില്‍ സംരക്ഷണം ഒരുക്കി റബ്ബര്‍ ഫ്‌ലാപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഈ കോംപാക്ട് ഇലക്ട്രിക് എസ് യുവിയില്‍ വ്യത്യസ്തമായ ഡിആര്‍എല്‍ പാറ്റേണ്‍ ഉണ്ടായേക്കാം.

17 ഇഞ്ച് വലിപ്പമുള്ള പ്ലിയോസ് കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. പനോരമിക് ഗ്ലാസ് റൂഫ്, സീറ്റ് വെന്റിലേഷന്‍, വിശാലമായ ഉള്‍വശം എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. സാങ്കേതികമായി ഇത് ക്രെറ്റ ഇലക്ട്രിക്കിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. നീണ്ടക്കാലം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററിയായിരിക്കാം ഇതില്‍ ഉണ്ടാവുക എന്ന് കരുതുന്നു.

Hyundai Sub-4m EV Spotted
പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍; ഹോണ്ട സിബി500 വിപണിയില്‍
Hyundai Sub-4m EV Spotted
പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍
Summary

Hyundai Sub-4m EV Spotted 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com