വരുന്നു ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് കാറുകള്‍; റേഞ്ച് റോവര്‍ ഇലക്ട്രിക്, സ്‌പോട്ട് ഇലക്ട്രിക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു
Range Rover car
Range Rover car file
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2027ല്‍ റേഞ്ച് റോവര്‍ ഇലക്ട്രിക്, റേഞ്ച് റോവര്‍ സ്‌പോട്ട് ഇലക്ട്രിക് എന്നിവയുള്‍പ്പെടെ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് കമ്പനി.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി സജീവമാണ്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉല്‍പ്പന്ന നിരയിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ സമയമാണിതെന്നാണ് കമ്പനി കരുതുന്നത്. 2027ല്‍ ജാഗ്വാര്‍ ജിടി കൂടി അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതി ഉണ്ടെന്ന് ജെഎല്‍ആര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജന്‍ അംബ പറഞ്ഞു.

തുടക്കത്തില്‍ പൂര്‍ണമായി നിര്‍മ്മിച്ച വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് കൊണ്ടായിരിക്കും വിപണി പ്രവേശനം. വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലുടനീളം തങ്ങളുടെ റീട്ടെയില്‍ ശൃംഖല വിപുലീകരിക്കാനും ജെഎല്‍ആര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ജെഎല്‍ആറിന്റെ ജനപ്രിയ മോഡല്‍ ആയ ഡിഫന്‍ഡര്‍ എസ് യുവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നുണ്ട്.

Range Rover car
ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം; ചരിത്രം കുറിച്ച് ചൈന- വിഡിയോ
Range Rover car
പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതുക്കിയ ഗ്രില്‍, അടിമുടി മാറ്റം; ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് ടീസര്‍ പുറത്ത്
Summary

JLR to launch its first EVs in India in 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER