പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതുക്കിയ ഗ്രില്‍, അടിമുടി മാറ്റം; ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് ടീസര്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് നവംബര്‍ 25ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്
Toyota Innova Hycross Facelift
Toyota Innova Hycross Faceliftsource: Toyota
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് നവംബര്‍ 25ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി പുതുക്കിയ ഇന്നോവ ഹൈക്രോസിന്റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. പരിഷ്‌കരിച്ച ഈ എംപിവി പുതിയ ഡിസൈനിലും നിരവധി ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുക.

പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഏറ്റവും വലിയ പ്രത്യേകത. ബോണറ്റിന് താഴെ കാണുന്ന ക്രോം ഘടകം, വാഹനത്തിന് പുതിയ ഗ്രില്ല് ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കൂടാതെ മുന്‍വശത്തെയും പിന്നിലെയും ബമ്പറുകളില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ അലോയ് വീലുകളും പരിഷ്‌കരിച്ച ടെയില്‍ ലൈറ്റുകളും ഇതില്‍ നല്‍കാന്‍ സാധ്യതയുണ്ട്.

കിജാങ് ഇന്നോവ സെനിക്‌സ് മോഡലിലേതിന് സമാനമായ മാറ്റങ്ങള്‍ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം. വലിപ്പമേറിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഉള്‍പ്പെട്ടേക്കാം. എന്നാല്‍ ടെക്‌നിക്കല്‍ വശങ്ങളിലെ മാറ്റങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്‌ലെക്‌സ് ഫ്യൂവല്‍ പതിപ്പിന് സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നിലവില്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ എംപിവി ലഭ്യമാണ്. ഇവ യഥാക്രമം ഇ- സിവിടി, സിവിടി ഗിയര്‍ബോക്‌സുകളുമായാണ് വരുന്നത്.

Toyota Innova Hycross Facelift
ലക്ഷ്യം 10 ശതമാനത്തിലധികം ഇന്ധനക്ഷമത; വരുന്നു ഹോണ്ട സിആര്‍- വിയുടെ ഹൈബ്രിഡ് വേര്‍ഷന്‍, അടുത്ത വര്‍ഷം വിപണിയില്‍
Toyota Innova Hycross Facelift
സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍?, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; വരുന്നു പുതിയ ക്രെറ്റ എസ് യുവി
Summary

Toyota Innova Hycross Facelift Teased Ahead of Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Honda CR-V
 Hero Vida UBX Electric Motorcycle
Next-gen Hyundai Creta
New Skoda Slavia
X

FOLLOW US

ON GOOGLE DISCOVER