ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ റേഞ്ച്, പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റം; ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സിന്റെ ആദ്യ എസ് യുവി വരുന്നു

ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
JSW combat
JSW combatsource: jsw
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറി ജെറ്റൂര്‍ ടി2 എസ് യുവി ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് കോംബാറ്റ് എന്ന് പേരിടാനാണ് സാധ്യത.

എസ് യുവിക്ക് 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. മോണോകോക് ഷാസി അടിസ്ഥാനമാക്കിയായിരിക്കും ജെഎസ്ഡബ്ല്യൂ കോംബാറ്റ് നിര്‍മ്മിക്കുക. ജെറ്റൂര്‍ ടി2 വിലേതിന് സമാനമായ ബോക്‌സി ഡിസൈന്‍ തന്നെ ഇതിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 10.6 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 540 ഡിഗ്രി കാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി മറ്റു നിരവധി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും.

1.5 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 kwh ബാറ്ററിയും ഉള്‍പ്പെടുന്ന പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായിരിക്കും വാഹനത്തിന് കരുത്തേകുക. ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

JSW combat
പ്രീമിയം കാര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍; കിയ കാര്‍ണിവല്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു
JSW combat
300 എണ്ണം മാത്രം, ആസ്റ്റന്‍ മാര്‍ട്ടിന്റെ സൂപ്പര്‍ ബൈക്ക് നിരത്തിലേക്ക്; അറിയാം ഫീച്ചറുകള്‍
Summary

JSW Chery Jetour T2 likely to be called Combat in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com