ബോക്‌സി ഡിസൈന്‍, സബ് 4 മീറ്റര്‍ എസ് യുവി; വരുന്നു സോനെറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ്, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ മോഡല്‍ ആയ സോനെറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു
Kia Sonet Facelift
Kia Sonet Facelift source: Car India news
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ മോഡല്‍ ആയ സോനെറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു. കമ്പനിയുടെ പുതിയ കെ1 പ്ലാറ്റ്‌ഫോമിലേക്ക് മാറുന്ന സോനെറ്റ് ഫെയ്‌സ് ലിഫ്റ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാഴ്ചയില്‍ ബോക്‌സി രൂപത്തില്‍ കാണുന്ന വാഹനം നാല് മീറ്ററില്‍ താഴെ നീളമുള്ള എസ് യുവിയാണ്. പുതിയ സോനെറ്റില്‍ ടെയില്‍ ലൈറ്റുകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പത്തെ പതിപ്പിന് അപേക്ഷിച്ച് പുതിയ വാഹനത്തിന്റെ പിന്‍ഭാഗത്തിന് കൂടുതല്‍ ആംഗുലര്‍ രൂപമാണുള്ളത്. ഹണികോമ്പ് ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍, സെല്‍റ്റോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഫ്രണ്ട് ബമ്പര്‍ എന്നിവയാണ് മറ്റു പ്രധാന മാറ്റങ്ങള്‍. 12.5 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി, ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുമായാണ് ഇത് വിപണിയില്‍ എത്തുക.

മെക്കാനിക്കല്‍ വശങ്ങൡ മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതായത് നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ, 1.5 ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും പുതിയ വാഹനത്തില്‍ ഉണ്ടാവുക. ഇവയ്‌ക്കൊപ്പം 5MT, IMT, 6MT, TC (torque converter), DCT ഗിയര്‍ ഓപ്ഷനുകളിലായിരിക്കും ഇത് വിപണിയില്‍ എത്തുക.

Kia Sonet Facelift
ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ഫ്രണ്ട് എമർജൻസി ബ്രേക്ക് അസിസ്റ്റ്; പുത്തൻ ഔഡി ക്യൂ 3 കേരള വിപണിയിൽ, പ്രാരംഭ വില 51.99 ലക്ഷം രൂപ
Kia Sonet Facelift
421 സിസി, ഹിമാലയനോട് മത്സരിക്കാന്‍ എക്സ്പൾസ് 421; അടുത്ത വര്‍ഷം ആദ്യം വിപണിയില്‍
Summary

Kia Sonet Facelift Spotted Again, launch soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER