421 സിസി, ഹിമാലയനോട് മത്സരിക്കാന്‍ എക്‌സ്പ്ലസ് 421; അടുത്ത വര്‍ഷം ആദ്യം വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ ജനപ്രിയ മോഡല്‍ ആയ എക്‌സ്പ്ലസിന്റെ സിസി കൂടിയ വാഹനമായ എക്‌സ്പ്ലസ് 421 അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തും
Hero Xpulse 421 Teased
Hero Xpulse 421 Teased source: shiftinggears.in
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ ജനപ്രിയ മോഡല്‍ ആയ എക്‌സ്പ്ലസിന്റെ സിസി കൂടിയ വാഹനമായ എക്‌സ്പ്ലസ് 421 അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തും. 421 സിസിയാണ് ഇതിന് കരുത്തുപകരുക. അതിനിടെ ഇതിന്റെ ടീസര്‍ പുറത്തുവന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, കെടിഎം 390 അഡ്വഞ്ചര്‍ എന്നിവയുമായാണ് ഇത് മത്സരിക്കുക.

ഇതിന്റെ പരീക്ഷയോട്ടം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 421 സിസി, ലിക്വിഡ്- കൂള്‍ഡ്, ഡിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്. ഏകദേശം 47 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എന്‍ജിനില്‍ ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കും മോണോഷോക്കുമുള്ള സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതിലുള്ളത്. മികച്ച ട്രാവല്‍ ശേഷിയുള്ള സസ്‌പെന്‍ഷന്‍ സംവിധാനമാണിത്. മുന്‍വശത്ത് 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള സ്‌പോക്ക് വീലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ബൈക്കിന്റെ മുന്‍വശത്തും പിന്‍വശത്തും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്.

Hero Xpulse 421 Teased
കൂടുതല്‍ റേഞ്ചിന് സാധ്യത, മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി വരുന്നു; ബിഇ 07 ചിത്രങ്ങള്‍ പുറത്ത്
Hero Xpulse 421 Teased
ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍
Summary

Hero Xpulse 421 Teased 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER