ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍

വരുന്ന ഒരു വര്‍ഷത്തിനകം ഇലക്ട്രിക് എംപിവി അടക്കം നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി
Maruti YMC Electric MPV
Maruti YMC Electric MPVsource: Rushlane
Edited By:
Updated on: 
2 min read

വരുന്ന ഒരു വര്‍ഷത്തിനകം ഇലക്ട്രിക് എംപിവി അടക്കം നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മാരുതിയുടെ സെവന്‍ സീറ്റര്‍ ഇവിയാണ്. മറ്റു മോഡലുകള്‍ നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റ് വേര്‍ഷനുകളാണ്. വരാനിരിക്കുന്ന മാരുതിയുടെ പുതിയ നാലു മോഡലുകള്‍ പരിചയപ്പെടാം.

വൈഎംസി

മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

ഏഴുപേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വാഹനമായിരിക്കും ഇതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തരത്തിലുള്ള ഡേടൈം റണ്ണിങ് ലൈറ്റ് ബോണറ്റില്‍ കാണാം. ഹെഡ്ലൈറ്റുകള്‍ക്ക് സപ്ലിറ്റ് ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നത്. ഇ- വിറ്റാരയ്ക്ക് സമാനമായി ബാറ്ററി പായ്ക്കിനെ തണുപ്പിക്കാന്‍ സഹായിക്കുന്ന ആക്ടീവ് എയര്‍ വെന്റുകളുമായാണ് പുതിയ വാഹനം വരുന്നത്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ നീളമേറിയ റൂഫ്ലൈന്‍ കാണാം.

പിന്‍ഭാഗത്തിന് ഒരു ബോക്സി രൂപമാണുള്ളത്. ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമായിരിക്കും മറ്റൊരു പ്രത്യേകത. HEARTECT-E platform തന്നെയായിരിക്കും വൈഎംസിയില്‍ കാണാന്‍ സാധ്യത. ഇ- വിറ്റാരയിലുള്ള അതേ മെക്കാനിക്കല്‍ സജ്ജീകരണങ്ങള്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാകുക. കൂടുതല്‍ സ്ഥലസൗകര്യം ഉള്ളതിനാല്‍ വാഹനത്തിന്റെ അടിഭാഗത്ത് വലിയ ബാറ്ററി പായ്ക്കിനുള്ള സാധ്യതയുണ്ട്. മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം 2027ല്‍ പുറത്തിറങ്ങുമെന്ന് സ്ഥിരീകരണം ഉണ്ട്.

ഫ്രോങ്ക്സ് ഫെയ്‌സ് ലിഫ്റ്റ്

ഫ്രോങ്ക്സിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. ഫ്രോങ്ക്സ് ഫെയ്സ് ലിഫ്റ്റിന്റെ റോഡ് ടെസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2027ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുതുക്കിയ മോഡല്‍ കമ്പനി അവതരിപ്പിച്ചേക്കാം.

പുതിയ ഗ്രില്ലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ മധ്യഭാഗത്തായി അഡാസ് സെന്‍സര്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. കൂടാതെ പിന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്കുകളും കാണാം. നിലവിലുള്ള മോഡലിലുള്ള ഡ്രം ബ്രേക്കുകള്‍ക്ക് പകരമായാണ് പുതിയ മാറ്റം. പുതിയ ഫ്രോങ്ക്സില്‍ പുതിയ ഫ്രണ്ട് ബമ്പര്‍ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അകത്തളത്തില്‍ ബലേനോയിലുള്ള ഫീച്ചര്‍ അപ്ഗ്രേഡുകള്‍ ഫ്രോങ്ക്സിലും പ്രതീക്ഷിക്കാവുന്നതാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍.

നിലവിലുള്ള 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഡ്യുവല്‍ജെറ്റ് എന്‍എ പെട്രോള്‍ എന്‍ജിന് പകരം 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ഇസഡ്12ഇ എന്‍എ പെട്രോള്‍ എന്‍ജിന്‍ ആണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, സിക്സ് സ്പീഡ് ടോര്‍ക്ക്യൂ കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, എഎംടി എന്നിവയാണ് പ്രതീക്ഷിക്കുന്നത്. സിഎന്‍ജി വേര്‍ഷനില്‍ ആദ്യമായി എഎംടി ഓപ്ഷന്‍ നല്‍കിയേക്കും.

ഇന്‍വിക്ടോ ഫെയ്‌സ് ലിഫ്റ്റ്

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പാണ് ഇന്‍വിക്ടോ. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മാരുതി അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിക്കാും സീറ്റ് കവറുകളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. എന്നാല്‍ വാഹനത്തിന്റെ മെക്കാനിക്കല്‍ സൈഡില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല.

എക്എസ്എല്‍6 ഫെയ്‌സ് ലിഫ്റ്റ്

വരാനിരിക്കുന്ന എംപിവിയില്‍ പുതിയ ബമ്പര്‍, ഫോഗ് ലൈറ്റുകള്‍ക്ക് ചുറ്റുമുള്ള പുതിയ ഡിസൈന്‍, 16 ഇഞ്ച് ടയറുകള്‍, ഗ്ലോസ്- ബ്ലാക്ക് അലോയ് വീലുകള്‍, ഇന്റീരിയറില്‍ ഗ്ലോസി ഫിനിഷനുകള്‍ എന്നിവ പ്രതീക്ഷിക്കുന്നുണ്ട്. മെക്കാനിക്കല്‍ സൈഡില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 102 ബിഎച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കും ഉള്‍പ്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും പ്രതീക്ഷിക്കുന്നത്.

Maruti YMC Electric MPV
ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍
Maruti YMC Electric MPV
വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്
Summary

Top 4 Upcoming Maruti Cars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER