ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലായ സഫാരിയുടെ ഇവി വേര്‍ഷന്‍ വരുന്നു
Tata Safari Stealth Edition
Tata Safari Stealth Edition source: tata motors
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലായ സഫാരിയുടെ ഇവി വേര്‍ഷന്‍ വരുന്നു. മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ് യുവി വിഭാഗത്തിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി ജനുവരിയില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടാറ്റയുടെ 'acti.ev+' പ്ലാറ്റ്‌ഫോമിലാണ് സഫാരി ഇവിയും നിര്‍മ്മിക്കുന്നത്. ഹാരിയര്‍ ഇവിയിലും ഈ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാരിയര്‍ ഇവിയിലുള്ള അതേ 65 kwh, 75kwh ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണിയില്‍ എത്താന്‍ പോകുന്നത്. കൂടാതെ 79kwh ബാറ്ററി പായ്ക്കുള്ള മഹീന്ദ്രയുടെ എക്‌സ്ഇവി 9എസിനോട് മത്സരിക്കുന്നതിനായി 80kwh ഓപ്ഷനുള്ള ഉയര്‍ന്ന വകഭേദവും ശ്രേണിയില്‍ ഉള്‍പ്പെടുത്തിയേക്കാം. ക്വാഡ് വീല്‍ ഡ്രൈവ് സംവിധാനവും സാധാരണ റിയര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനും സഫാരി ഇവിയുടെ പ്രധാന ഫീച്ചറുകളായിരിക്കും.

ഡിസൈന്‍ കാര്യത്തില്‍ നിലവിലുള്ള പതിപ്പിനോട് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും സഫാരി ഇവിക്ക് ഉണ്ടാവുക. അടച്ച ഫ്രണ്ട് ഗ്രില്ല്, എയറോഡൈനാമിക് വീലുകള്‍, ഇവി ബാഡ്ജിങ് തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതകള്‍ ഇതില്‍ കാണാം. അകത്തളത്തില്‍ മൂന്ന് സ്‌ക്രീനുകളുള്ള ലേഔട്ട്, 540 ഡിഗ്രി സറൗണ്ട് വ്യൂ കാമറ, ലെവല്‍ 2 അഡാസ്, കണക്ടറ്റഡ് കാര്‍ സാങ്കേതികവിദ്യ, വിവിധ ഡ്രൈവിങ് മോഡുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കാം.

Tata Safari Stealth Edition
വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്
Tata Safari Stealth Edition
പരമ്പരാഗത ക്രൂയിസര്‍ ശൈലി, 440 സിസി; ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്പ്രിന്റ് 440 ലോഞ്ച് ഈ വര്‍ഷം അവസാനം
Summary

Tata Safari EV launch expected in Jan 2027

X

FOLLOW US

ON GOOGLE DISCOVER