പരമ്പരാഗത ക്രൂയിസര്‍ ശൈലി, 440 സിസി; ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്പ്രിന്റ് 440 ലോഞ്ച് ഈ വര്‍ഷം അവസാനം

ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ ആയ സ്പ്രിന്റ് 440 ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
Harley-Davidson Sprint 440
Harley-Davidson Sprint 440 source: reddit (u/xtremeAnkit)
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ ആയ സ്പ്രിന്റ് 440 ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രൊഡക്ഷന്‍ റെഡി പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

എക്‌സ്440 ടി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് 440. എന്നാല്‍ ഇതിന് തികച്ചും വ്യത്യസ്തമായ രൂപകല്‍പ്പനയാണ് ഉള്ളത്. പരമ്പരാഗത ക്രൂയിസര്‍ ശൈലിയുള്ള, നീളമേറിയതും താഴ്ന്നതുമായ രൂപഘടനയാണ് ഇതിനുള്ളത്. ഉയര്‍ന്നുനില്‍ക്കുന്നതും പിന്നിലേക്ക് വളഞ്ഞതുമായ ഹാന്‍ഡില്‍ബാര്‍, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, കുഴിഞ്ഞിരിക്കുന്ന സിംഗിള്‍ പീസ് സീറ്റ്, ഒതുക്കമുള്ള റിയര്‍ ഫെന്‍ഡര്‍ എന്നിവയാണ് ഇതിന്റെ ഫീച്ചറുകള്‍. റൈഡര്‍ക്ക് സുഖപ്രദമായി ഇരിക്കാന്‍ പാകത്തിന് ഫൂട്ട്‌പെഗുകള്‍ മുന്നോട്ട് നീക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്.

എക്‌സ്440 ശ്രേണിയിലെ അതേ വട്ടത്തിലുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ആണ് ഇതില്‍ വരുന്നത്. ഹാന്‍ഡില്‍ബാറിന്റെ നടുവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ബൈക്കിന്റെ പലഭാഗങ്ങളും കറുത്ത നിറത്തിലാണ്. 440സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ ഉണ്ടാവുക. എയര്‍- ഓയില്‍ കൂളിങ് സംവിധാനമുള്ള ഈ എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് ഗിയര്‍ബോക്‌സിലാണ് വരുന്നത്. മുന്‍ മോഡലുകളെ പോലെ സ്പ്രിന്റ് 440 ഇന്ത്യയില്‍ ഹീറോ മോട്ടോ കോര്‍പ്പ് തന്നെയാണ് നിര്‍മ്മിക്കുക. നവംബര്‍ 3-ന് മിലാനില്‍ നടക്കുന്ന EICMA ഷോയില്‍ ഇതിന്റെ ആഗോള അരങ്ങേറ്റം കുറിക്കും.

Harley-Davidson Sprint 440
കീലെസ് ഇഗ്നിഷേന്‍, എബിഎസ്, ടിഎഫ്ടി ഡിസ്‌പ്ലേ, ആകര്‍ഷണീയമായ ഗ്രാഫിക്‌സ്; വരുന്നു വെസ്പ വൈബ്
Harley-Davidson Sprint 440
100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം
Summary

Upcoming Harley-Davidson Sprint 440 Spotted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com