കീലെസ് ഇഗ്നിഷേന്‍, എബിഎസ്, ടിഎഫ്ടി ഡിസ്‌പ്ലേ, ആകര്‍ഷണീയമായ ഗ്രാഫിക്‌സ്; വരുന്നു വെസ്പ വൈബ്

ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആയ വെസ്പയുടെ പുതിയ മോഡല്‍ ആയ വെസ്പ വൈബിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
vespa vibe
vespa vibe to be unveil soonVespa
Edited By:
Updated on: 
1 min read

മുംബൈ: ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആയ വെസ്പയുടെ പുതിയ മോഡല്‍ ആയ വെസ്പ വൈബിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 12 ഇഞ്ച് വീലുകള്‍, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ( മുന്‍വശത്ത് എബിഎസ്), അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, കീലെസ് ഇഗ്നിഷേന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്.

ആകര്‍ഷണീയമായ ഗ്രാഫിക്‌സ്, എടുത്തുകാണിക്കുന്ന ലോഗോ, വാഹനത്തിന്റെ നിറത്തിന് ചേരുന്ന റിം സ്റ്റിക്കറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. അസുറോ പ്രൊവെന്‍സയും വെള്ളയും, സ്‌പോര്‍ട്ടി ഗ്ലോസി റെഡും മാറ്റ് ബ്ലാക്കും എന്നിങ്ങനെ രണ്ട് കളര്‍ കോമ്പിനേഷനിലാണ് വാഹനം വരുന്നത്. ബ്രേക്കിങ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും മുന്‍വശത്ത് സിംഗിള്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.

5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത. വെസ്പ ടെക്, എസ് ടെക് മോഡലുകളില്‍ ഇതിനോടകം തന്നെ ടിഎഫ്ടി ഡിസ്‌പ്ലേ ഉണ്ട്. യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍, ഇന്ധന വിവരങ്ങള്‍ എന്നിവ ഈ ഡിസ്‌പ്ലേയില്‍ കാണാം. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി വഴി ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍ സൗകര്യങ്ങള്‍, മ്യൂസിക് കണ്‍ട്രോളുകള്‍, വോയ്‌സ് കമാന്‍ഡ് സപ്പോര്‍ട്ട് എന്നിവയും ലഭ്യമാകും. കീലെസ് ഇഗ്നിഷേന്‍ വഴി താക്കോല്‍ ഉപയോഗിക്കാതെ തന്നെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും.

vespa vibe
261 കിലോമീറ്റര്‍ വരെ റേഞ്ച്, 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജിങ്, വേറിട്ട ഡിസൈന്‍; വരുന്നു അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍
vespa vibe
കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്രാരംഭ വില 89,999 രൂപ; ഇ- സ്പ്രിന്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍
Summary

TFT display and keyless ignition; Vespa Vibe More Details Out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com