കൂടുതല്‍ റേഞ്ചിന് സാധ്യത, മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി വരുന്നു; ബിഇ 07 ചിത്രങ്ങള്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡല്‍ ആയ ബിഇ 07 2027ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും
Mahindra BE 07 Spotted
Mahindra BE 07 Spotted SOURCE: X
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡല്‍ ആയ ബിഇ 07 2027ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും. അതിനിടെ പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് ഒരു ധാരണ നല്‍കുന്നതാണ് ചിത്രങ്ങള്‍.

ഈ ഇലക്ട്രിക് എസ് യുവിയില്‍ മൂന്ന് ക്ലസ്റ്റര്‍ ആയിട്ടുള്ള ഡിസ്‌പ്ലേയും മറ്റു പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്‍വശത്തുള്ള സി ആകൃതിയിലുള്ള ലൈറ്റുകള്‍ പരിചിതമായ ഡിസൈന്‍ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഡോര്‍ ഹാന്‍ഡിലുകളുമായി ബന്ധപ്പെട്ട ഫ്‌ലഷ് ഫിറ്റിങ് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന തരത്തിലാണ്. കൂടാതെ ഒആര്‍വിഎമ്മുകളുടെ ഡിസൈനിലും മാറ്റം കാണാം.

നിലവിലുള്ള ബിഇ 6 മോഡലിന് മുകളിലായിരിക്കും പുതിയ മോഡല്‍ സ്ഥാനംപിടിക്കുക. ഇതിന്റെ ഉയര്‍ന്ന വകഭേദത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം പ്രതീക്ഷിക്കാവുന്നതാണ്. മികച്ച പവര്‍ ഔട്ടുപുട്ടോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുക എന്ന് കരുതുന്നു.

Mahindra BE 07 Spotted
കൈയില്‍ അധിക പണം എത്തിയോ?, നിക്ഷേപിക്കണോ വായ്പ ക്ലോസ് ചെയ്യണോ?; ഇങ്ങനെ ചെയ്യൂ!
Mahindra BE 07 Spotted
പിഎഫ് സേവനങ്ങള്‍ ഇനി വാട്സ്ആപ്പില്‍; ജീവനക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?
Summary

Mahindra BE 07 Spotted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER