താങ്ങാനാവുന്ന വിലയില്‍ കിട്ടുമോ? കെടിഎമ്മിന്റെ ഡ്യൂക്ക് 160 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ ബൈക്ക് ആയ ഡ്യൂക്ക് 160 വരുന്ന ആഴ്ചകളില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
KTM 160 Duke
KTM 160 Duke SOURCE: X
Updated on
1 min read

മുംബൈ: പ്രമുഖ ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ ബൈക്ക് ആയ ഡ്യൂക്ക് 160 വരുന്ന ആഴ്ചകളില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ ഈ മോഡല്‍ ഡ്യൂക്ക് 200 ന് താഴെയാണ് സ്ഥാനം പിടിക്കുക. ഏറ്റവും താങ്ങാനാവുന്ന വിലയിലായിരിക്കാം പുതിയ ബൈക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂക്ക് 125 പിന്‍വലിച്ചതിനെ തുടര്‍ന്ന്് 200 സിസിയില്‍ താഴെയുള്ള കാറ്റഗറിയിലേക്കുള്ള കെടിഎമ്മിന്റെ മടങ്ങിവരവായും പുതിയ ബൈക്കിനെ വാഹനപ്രേമികള്‍ കാണുന്നുണ്ട്.

ഔദ്യോഗികമായി സ്‌പെസിഫിക്കേഷനുകള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബൈക്കിന്റെ ഹാര്‍ഡ് വെയര്‍ ഡ്യൂക്ക് 200ന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോഷോക്ക് സസ്പെന്‍ഷന്‍ സജ്ജീകരണവും ഉണ്ടായിരിക്കുമെന്നാണ് ടീസര്‍ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്.

കെടിഎമ്മിന്റെ ഇന്ത്യയിലെ പങ്കാളിയായ ബജാജില്‍ നിന്നുള്ള എന്‍ജിന്‍ ആയിരിക്കാം ഡ്യൂക്ക് 160ല്‍ ഉപയോഗിക്കുക. 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ആകാം ബൈക്കില്‍ ഉണ്ടാവുക. ഇത് ഏകദേശം 17 എച്ച്പിയും 14.6 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിചേര്‍ത്തായിരിക്കും ഇത് അവതരിപ്പിക്കുക.

KTM 160 Duke
പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പൂര്‍ണ്ണ-എല്‍ഇഡി ലൈറ്റിങ് പാക്കേജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതകള്‍ ആകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഡ്യൂക്കുകളില്‍ കാണപ്പെടുന്ന 5-ഇഞ്ച് ബോണ്ടഡ് ഗ്ലാസ് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കെടിഎം ബൈക്കില്‍ സജ്ജീകരിച്ചേക്കാം. ക്വിക്ക്ഷിഫ്റ്റര്‍, സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ പ്രീമിയം 160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ കെടിഎം ഡ്യൂക്ക് 160 മത്സരം കടുപ്പിച്ചേക്കാം. ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപ്പാച്ചെ RTR 160 4V, ഹോണ്ട ഹോര്‍ണറ്റ് 2.0 എന്നിവയായിരിക്കും ഇതിന്റെ പ്രധാന എതിരാളികള്‍.

KTM 160 Duke
കരുത്തുറ്റ ആല്‍ഫ 2 എന്‍ജിന്‍, ഒന്നിലധികം എബിഎസ് മോഡുകള്‍; യെസ്ഡി സ്‌ക്രാംബ്ലറും റോഡ്സ്റ്ററും ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍
Summary

KTM 160 Duke Confirmed For India; Launch Expected In Coming Weeks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com