ആദ്യം വിറ്റാര ബ്രെസ്സ, പത്തുവര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍; വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനകീയ മോഡലായ ബ്രെസ്സ വിപണിയില്‍ ഇറങ്ങിയിട്ട് പത്തുവര്‍ഷം തികഞ്ഞിരിക്കുകയാണ്
Maruti Suzuki Brezza
Maruti Suzuki Brezzaഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനകീയ മോഡലായ ബ്രെസ്സ വിപണിയില്‍ ഇറങ്ങിയിട്ട് പത്തുവര്‍ഷം തികഞ്ഞിരിക്കുകയാണ്. 2016 മാര്‍ച്ചിലാണ് ഇത് ലോഞ്ച് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, രണ്ട് തലമുറകളിലായി 14 ലക്ഷത്തിലധികം ബ്രെസ്സ കാറുകളുടെ വില്‍പ്പനയാണ് നടന്നത്. വില്‍പ്പനയില്‍ ഉണ്ടായ മുന്നേറ്റം മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ എസ് യുവികളില്‍ ഒന്നാക്കി ഇതിനെ മാറ്റി.

ഇപ്പോള്‍, എസ്യുവി അതിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ നിലവിലെ മോഡലിന്റെ മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ അലോയ് വീലുകളും, ഒരുപക്ഷേ പുതിയ കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടെ സ്റ്റൈലില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയാവും പുതിയ മോഡല്‍ അവതരിപ്പിക്കുക. ഇന്റീരിയര്‍ അപ്ഡേറ്റുകള്‍ക്കും സാധ്യതയുണ്ട്. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എസ് യുവി വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പുതിയ ഫീച്ചറുകള്‍, പവര്‍ട്രെയിന്‍ അപ്ഡേറ്റുകള്‍, ഔദ്യോഗിക ലോഞ്ച് ടൈംലൈന്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യം വിറ്റാര ബ്രെസ്സ എന്ന പേരിലാണ് ഇത് വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് 6.99 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. മാനുവല്‍, എഎംടി ഓപ്ഷനുകളുമായി ബന്ധിപ്പിച്ച ഈ മോഡലിന് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്ത് പകര്‍ന്നത്. പ്രതിമാസം ശരാശരി 12,000 കാറുകളുടെ വില്‍പ്പനയാണ് അന്ന് നടന്നത്. 2017 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഈ എസ്യുവി, 2018 ല്‍ 3.5 ലക്ഷം വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു.

2020 ജനുവരിയില്‍ വില്‍പ്പന അഞ്ചു ലക്ഷം കടന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഡീസല്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുമായാണ് വിപണിയില്‍ അവതരിപ്പിച്ചത്.അന്ന പ്രാരംഭ വില 7.34 ലക്ഷം രൂപയായിരുന്നു (എക്‌സ്-ഷോറൂം)

Maruti Suzuki Brezza
'റെഡ് വുള്‍ഫ്'; പുതിയ കളര്‍ വേരിയന്റില്‍ യെസ്ഡി റോഡ്‌സ്റ്റര്‍, ഫീച്ചറുകള്‍

2022 ല്‍ മറ്റൊരു പ്രധാന അപ്ഡേറ്റ് വന്നു. ബ്രെസ്സയുടെ മുന്നില്‍ 'വിറ്റാര' എന്ന് എഴുതുന്നത് ഒഴിവാക്കി. സമഗ്രമായ കോസ്മെറ്റിക്, ഫീച്ചര്‍ അപ്ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വന്നത്. 2023 ഡിസംബറോടെ, അതിന്റെ മൊത്തം വില്‍പ്പന 10 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.

Maruti Suzuki Brezza
ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും
Summary

Maruti Suzuki Brezza Turns 10, Facelift Due in Coming Months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com