'റെഡ് വുള്‍ഫ്'; പുതിയ കളര്‍ വേരിയന്റില്‍ യെസ്ഡി റോഡ്‌സ്റ്റര്‍, ഫീച്ചറുകള്‍

യെസ്ഡി റോഡ്സ്റ്ററിന്റെ പുതിയ കളര്‍ വേരിയന്റ് പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്
Yezdi Roadster New Colour Launched
Yezdi Roadster New Colour Launchedsource: jawa yezdi motorcycles
Updated on
1 min read

ന്യൂഡല്‍ഹി: യെസ്ഡി റോഡ്സ്റ്ററിന്റെ പുതിയ കളര്‍ വേരിയന്റ് പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. റെഡ് വുള്‍ഫ് എന്ന പേരിലുള്ള പുതിയ കളര്‍ വേരിയന്റോടെ വരുന്ന യെസ്ഡി റോഡ്സ്റ്ററിന് 2,09,950 രൂപയാണ് (ഡല്‍ഹി എക്‌സ്-ഷോറൂം) പ്രാരംഭ വില. ചൊവ്വാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് റോഡ്സ്റ്ററിന്റെ അതേ മെക്കാനിക്കല്‍ പാക്കേജ് നിലനിര്‍ത്തി ക്രോം ഡീറ്റെയിലിംഗിനൊപ്പം ഒരു പുതിയ റെഡ് പെയിന്റ് സ്‌കീമോടു കൂടിയാണ് പുതിയ പതിപ്പ്.

എക്സ്ഹോസ്റ്റ്, എന്‍ജിന്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയില്‍ ഈ ക്രോം ഘടകങ്ങള്‍ കാണാം. ബ്രൗണ്‍ സീറ്റ്, ബോബര്‍-സ്‌റ്റൈല്‍ റിയര്‍ സെക്ഷന്‍, വൈഡ് റിയര്‍ ഫെന്‍ഡര്‍, റൈഡര്‍മാര്‍ക്ക് സോളോ, പില്യണ്‍ കോണ്‍ഫിഗറേഷനുകള്‍ക്കിടയില്‍ മാറാന്‍ അനുവദിക്കുന്ന മോഡുലാര്‍ സജ്ജീകരണം എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിലുള്ള ഡിസൈനും ബോഡി വര്‍ക്കുകളും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

Yezdi Roadster New Colour Launched
ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

ആറ് സ്പീഡ് ഗിയര്‍ബോക്സ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുമായി ജോടിയാക്കിയ 350 സിസി, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നു. 12.5 ലിറ്റര്‍ ഇന്ധന ടാങ്കും 194 കിലോഗ്രാം ഭാരവുമുണ്ട് . 320mm ഫ്രണ്ട് ഡിസ്‌കും 240mm റിയര്‍ ഡിസ്‌കും ബ്രേക്കിങ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് ആണ് മറ്റൊരു പ്രത്യേകത. യാത്ര സുഗമമാക്കാന്‍ റോഡ്സ്റ്ററില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇരട്ട റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉണ്ട്.

Yezdi Roadster New Colour Launched
പുതിയ റെനോ ഡസ്റ്റര്‍ മാര്‍ച്ച് 17ന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍
Summary

Yezdi Roadster New Colour Launched at Rs. 2.10 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com