പുതിയ റെനോ ഡസ്റ്റര്‍ മാര്‍ച്ച് 17ന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് മാര്‍ച്ച് 17ന് ഇന്ത്യയില്‍ അവതരിപ്പിക്കും
New Renault Duster Debuts in India
New Renault Duster Debuts in Indiasource: Renault
Updated on
2 min read

മുംബൈ: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് മാര്‍ച്ച് 17ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റിപ്പബ്ലിക് ദിനത്തിലാണ് പുതിയ റെനോ ഡസ്റ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിലൊന്നായ ഡസ്റ്ററിന്റെ പുതിയ തലമുറയാണ് വിപണിയില്‍ എത്തുന്നത്. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം.

പുതിയ ഡസ്റ്റര്‍ അതിന്റെ ഇതിഹാസ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം ആധുനിക ഡിസൈന്‍, നവീന സാങ്കേതികവിദ്യ, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് വിപണിയിലെത്തുക. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഗ്രില്ലില്‍ ഡസ്റ്റര്‍ ലെറ്ററിംഗ്, മുന്നിലും പിന്നിലും ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ഫ്രണ്ട് ബമ്പറിന്റെ ഇരുവശത്തുമുള്ള എയര്‍ വെന്റുകള്‍, ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, ഇടയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറുള്ള സി-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ സ്‌പോയിലര്‍, റിയര്‍ വൈപ്പറും വാഷറും, ടെയില്‍ഗേറ്റിനുള്ള കറുത്ത ഇന്‍സേര്‍ട്ട്, ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവയാണ് വാഹനത്തിന്റെ പുറത്തു കാണുന്ന പ്രത്യേകതകള്‍.

New Renault Duster Debuts in India
ഒറ്റ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച്, 26 മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ്; പുതിയ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് വിപണിയില്‍

ജേഡ് മൗണ്ടന്‍ ഗ്രീന്‍, പേള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക്, റിവര്‍ ബ്ലൂ, സണ്‍സെറ്റ് റെഡ് എന്നീ ആറ് നിറങ്ങളില്‍ എസ് യുവി ലഭ്യമാകും. ഡ്യുവല്‍-ടോണ്‍ ഡെറിവേറ്റീവുകളും ഓഫറിനായി ലഭ്യമാണ്. അകത്തളത്തില്‍ പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളുള്ള പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഡാഷ്‌ബോര്‍ഡില്‍ ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഓട്ടോ-ഹോള്‍ഡുള്ള ഇപിബി, പനോരമിക് സണ്‍റൂഫ്, ഡാഷ്‌ബോര്‍ഡിലും വാതിലുകളിലും ഫോക്സ് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍-ടോണ്‍ അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ക്രമീകരിക്കാവുന്ന ഫ്രണ്ട് ആംറെസ്റ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ആര്‍ക്കാമിസ് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 എഡിഎഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

New Renault Duster Debuts in India
അപ്‌ഡേറ്റ് ചെയ്ത ബാറ്ററി പായ്ക്ക്; സിയറ ഇവി ലോഞ്ച് ഏപ്രില്‍- ജൂണ്‍ പാദത്തില്‍, സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്‌സ്

1.0 ലിറ്റര്‍, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുകള്‍ക്ക് പുറമേ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 1.8 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡുമായി വാഹനം വിപണിയില്‍ എത്താനാണ് സാധ്യത.

Summary

Renault Duster Launch on march 17, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com