ഇന്ധന ക്ഷമതയില്‍ മുമ്പന്‍, വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച് മാരുതി, അറിയാം

മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍പ്പനയ്ക്ക് എത്തുന്ന വിക്ടോറിസിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
Maruti Suzuki Victaris Launched Price, Mileage
വിക്ടോറിസ്
Updated on
2 min read

കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസിൻ്റെ വില പുറത്തുവിട്ടു. ഭാരത് എൻക്യാപ്പിലും ഗ്ലോബൽ എൻക്യാപിലും മോഡൽ ഫൈവ് സ്റ്റാർ നേടിയതിന് പിന്നാലെയാണ് കമ്പനി തങ്ങളുടെ പുത്തൻ മോഡലിൻ്റെ വില പുറത്ത് വിട്ടിരിക്കുന്നത്. 10.5 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍പ്പനയ്ക്ക് എത്തുന്ന വിക്ടോറിസിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

FWD, 4WD കോൺഫിഗറേഷനുകളിലുടനീളം 8 വേരിയൻ്റുകളിൽ മാരുതി വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാൻ സാധിക്കുന്നതാണ്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ.

Maruti Suzuki Victaris Launched Price, Mileage
ജൂപ്പീറ്ററിന്റെ സ്‌പെഷല്‍ എഡിഷന്‍ പതിപ്പ്, സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് വിപണിയില്‍, വില അറിയാം

1.5 ലിറ്റര്‍ എന്‍ജിന്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുല്‍ മോഡലുകള്‍ക്ക് 10.5 ലക്ഷം രൂപ മുതല്‍ 15.82 ലക്ഷം രൂപ വരെയും, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 13.36 ലക്ഷം രൂപ മുതല്‍ 17.77 ലക്ഷം രൂപ വരെയും രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിന് 18.64 ലക്ഷവും 19.22 ലക്ഷം രൂപയും സ്ട്രോങ് ഹൈബ്രിഡ് മോഡലുകള്‍ക്ക് 16.38 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും സിഎന്‍ജി പതിപ്പിന് 11.5 ലക്ഷം രൂപ മുതല്‍ 14.57 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ ഡിസൈൻ ശൈലിയാണ് വിക്ടോറിസ് സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്നത്. വശക്കാഴ്ച്ചയിൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകൾ തന്നെയാണ് വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നത്.

Maruti Suzuki Victaris Launched Price, Mileage
ഡ്യുവല്‍-ചാനല്‍ എബിഎസ്, യമഹയുടെ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് നവംബറില്‍; വിശദാംശങ്ങള്‍

ഇന്ത്യയിലെ മിഡ്സൈസ് എസ്യുവികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന വാഹനമായിരിക്കും വിക്ടോറിസ്. 28.56 കിലോമീറ്ററാണ് സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത. സിഎന്‍ജി പതിപ്പിന് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 27.02 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്.

ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി ഓപ്ഷനുകളിലാണ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും. സ്ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Summary

Maruti Suzuki Victaris Launched: Price, Mileage, and Safety Features of India's Most Fuel-Efficient

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com