

ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ പുതിയ ജി450ഡി പുറത്തിറക്കി. ഡീസല്‍ ജി-ക്ലാസ് ശ്രേണി വിപുലീകരിച്ചാണ് പുതിയ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.90 കോടി രൂപയാണ് എക്സ്-ഷോറൂം വില.
ബ്രാന്‍ഡിന്റെ ഓഫ്-റോഡ് പാരമ്പര്യവും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറുകളും ചേര്‍ന്നതാണ് പുതിയ വാഹനം. 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇണക്കിചേര്‍ത്ത 3.0-ലിറ്റര്‍, ഇന്‍ലൈന്‍-സിക്‌സ് ഡീസല്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററില്‍ നിന്ന് 20-ബിഎച്ച്പി അധികം ബൂസ്റ്റോടെ 362ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഇത് പുറപ്പെടുവിക്കുന്നു. ഒമ്പത് ഗിയറുള്ള വാഹനത്തിന് 5.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും.
മൂന്ന് വ്യത്യസ്ത ലോക്കുകള്‍, ലാഡര്‍-ഫ്രെയിം നിര്‍മ്മാണം, അഡാപ്റ്റീവ് ഡാംപിങ്, 241mm ഗ്രൗണ്ട് ക്ലിയറന്‍സ്, 70cm ഫോര്‍ഡിങ് ഡെപ്ത്, അനുയോജ്യമായ പ്രതലങ്ങളില്‍ 100 ശതമാനം വരെ ഗ്രേഡബിലിറ്റി തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന ഫീച്ചറുകള്‍. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, പുതിയ എ-പില്ലര്‍ ക്ലാഡിങ്, ഒരു റൂഫ്-എഡ്ജ് സ്പോയിലര്‍ എന്നിവയുള്ള പുതുക്കിയ ഗ്രില്ലാണ് വാഹനത്തിനുള്ളത്. കൂടുതല്‍ തിളക്കമുള്ള കറുപ്പ് നിറത്തോടുകൂടിയ 20 ഇഞ്ച് AMG അലോയ് വീലുകളിലാണ് മോഡല്‍ സഞ്ചരിക്കുന്നത്.
പുനര്‍രൂപകല്‍പ്പന ചെയ്ത ഓഫ്-റോഡ് കോക്ക്പിറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷനോടുകൂടിയ പുതിയ MBUX NTG7 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം എന്നിവയും മറ്റു പ്രത്യേകതകളാണ്. ഡോള്‍ബി അറ്റ്മോസും ആംബിയന്റ് ലൈറ്റിങ്ങും ഉള്ള ഒരു ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates