ടിഎഫ്ടി ഡിസ്‌പ്ലേ, ആധുനിക എന്‍ജിന്‍; പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍

പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍ എത്തും.
new Bajaj Pulsar 125
new Bajaj Pulsar 125 source: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍ എത്തും. ഡീലര്‍ഷിപ്പ് യാര്‍ഡില്‍ എത്തിയ പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടിഎഫ്ടി ഡിസ്‌പ്ലേയോട് കൂടിയ ബൈക്കിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ബൈക്കിന്റെ ടോപ് സ്‌പെസിഫിക്കേഷന്‍ വേരിയന്റിലായിരിക്കാം പുതിയ ടിഎഫ്ടി ഡിസ്‌പ്ലേ. ഡിസ്‌പ്ലേ വലുതും തിളക്കമുള്ളതുമാണ്.

സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും കൃത്യമായി കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഡിജിറ്റല്‍ റിവ് ബാര്‍ ക്രമീകരിച്ചിരിക്കുന്നത്. ബൈക്കില്‍ ഒരു റോഡ് മോഡ് ഉള്ളതായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് റൈഡിങ്ങില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല. ടിഎഫ്ടി ഡിസ്‌പ്ലേയില്‍ ബ്ല്യൂടൂത്ത് കണക്ടിവിറ്റിയും നാവിഗേഷനും ഉണ്ട്. പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പുതിയൊരു ലുക്കാണ് ഇതിന് നല്‍കിയിരിക്കുന്നത്.

പുതിയ ബോഡി വര്‍ക്കിന് കീഴില്‍ തികച്ചും പുതിയൊരു ഫ്രെയിമാണ് ഉള്ളത്. ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രീലോഡ്- അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കുമാണ് ഇതിന്റെ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. കാഴ്ചയിലെ ആകൃതിയിലെ മാറ്റം അടിസ്ഥാനമാക്കി പുതിയ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

new Bajaj Pulsar 125
500 കിലോമീറ്റര്‍ വരെ റേഞ്ച്, വരുന്നു എംജിയുടെ സെവന്‍ സീറ്റര്‍ ഇലക്ട്രിക് എസ് യുവി; ചിത്രം പുറത്ത്
new Bajaj Pulsar 125
വില 2.50 ലക്ഷം രൂപ, 21 ഇഞ്ച് ഫ്രണ്ട് വീല്‍; ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍
Summary

new Bajaj Pulsar 125 spotted with TFT display

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com