ഹ്യുണ്ടായി ബയോണ്‍ നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ ലോഞ്ച് തിങ്കളാഴ്ച.
Hyundai Bayon Unveiled
Hyundai Bayon Unveiledsource: Hyundai
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ ലോഞ്ച് തിങ്കളാഴ്ച. തിങ്കളാഴ്ച എസ് യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിലാണ് ഇത് സ്ഥാനംപിടിക്കുക.

പുതിയ ബയോണ്‍ ആകെ 10 നിറങ്ങളില്‍ ലഭ്യമാകും. ഇതില്‍ രണ്ട് മാറ്റ് ഫിനിഷുകള്‍, രണ്ട് ഡ്യുവല്‍- ടോണ്‍ ഫിനിഷുകള്‍, ആറ് മോണോടോണ്‍ ഫിനിഷുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ക്ലാസി ബ്ല്യൂ മാറ്റ്, ടൈറ്റാനിയം ബ്ലാക്ക് മാറ്റ്, ബ്ലാക്ക് റൂഫോടുകൂടിയ ഫിയറി റെഡ്, ബ്ലാക്ക് റൂഫോടുകൂടിയ അറ്റ്ലസ് വൈറ്റ്, ഫിയറി റെഡ്, ഗോള്‍ഡന്‍ ബ്രോണ്‍സ്, ഇക്കോട്രോണിക് ഗ്രേ എന്നിവയാണ് ഈ നിറങ്ങള്‍. ഡീലര്‍ഷിപ്പുകള്‍ വഴിയും ഹ്യുണ്ടായി വെബ്‌സൈറ്റ് വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്പ്ലിറ്റ് ഹെഡ് ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്‌സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയ ഐ20യോട് സാമ്യമുള്ള ഡ്യുവല്‍ ടോണ്‍ തീമാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു കര്‍വ്ഡ് പാനലും ഇതിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി കാമറ, ഇലക്ട്രിക് സണ്‍റൂഫ്, ടൈപ്പ് സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്.

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് ഉള്ള ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ കാറാണിത്. റെസ്‌പോണ്‍സുകള്‍ക്കായി Perplextiy സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്‌സ് പ്രോസസിങ്ങിനായി സൗണ്ട്ഹൗണ്ട് എഐയും ഉപയോഗിക്കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഐവിടി- സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Hyundai Bayon Unveiled
600 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് യാത്ര ചെയ്യാം; ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ്, ഡെന്‍സ അടുത്ത മാസം വിപണിയില്‍
Hyundai Bayon Unveiled
മാരുതി വിക്ടോറിസിന്റെ അപ്‌ഡേറ്റ് മോഡല്‍ വരുന്നു; ഫ്‌ളെക്‌സ് ഫ്യൂവല്‍ ആണോ?
Summary

New Hyundai Bayon to be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com