

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫെയ്സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഥാര്‍ ഒജി എന്ന പേരില്‍ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്റെ പ്രാരംഭ വില 10.32 ലക്ഷം രൂപയാണ് ( എക്‌സ് ഷോറൂം). മൂന്ന് ട്രിം ലെവലുകളിലും മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലുമാണ് വാഹനം വിപണിയില്‍ ലഭ്യമാകുക.
പുതിയ അഞ്ച് സ്ലാറ്റ് ഗ്രില്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഥാര്‍ ലോഗോയും അടങ്ങുന്നതാണിത്. റോക്‌സിന് സമാനമായി മുന്നിലും പിന്നിലും പുതിയ ബമ്പറുകളും 19 ഇഞ്ച് സ്റ്റാര്‍ പാറ്റേണ്‍ അലോയ് വീലുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ പ്രധാന പ്രത്യേകതകള്‍. ബ്രൗണ്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് മറ്റൊരു ഫീച്ചര്‍.
രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഥാര്‍ ഒജി വിപണിയില്‍ എത്തുന്നത്. 150ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 174 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. അതേസമയം വലിയ എന്‍ജിനുകള്‍ക്ക് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കും. ഇലക്ട്രോണിക് ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിങ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, പുതിയ ടെറെയ്ന്‍ മോഡ് എന്നിവയാണ് മറ്റു സവിശേഷതകള്‍. ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റിയറിങ് ട്രാന്‍സ്മിഷന്‍, ത്രോട്ടില്‍ റെസ്‌പോണ്‍സ് എന്നിവയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്ന തരത്തിലാണ് ടെറെയ്ന്‍ മോഡ്.
എഎക്‌സ്ടി, എല്‍എക്‌സ്ടി, ഇസഡ്എക്‌സ്ടി എന്നി മൂന്ന് വേരിയന്റ് ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എഎക്‌സ്ടി വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുക. മറ്റു രണ്ടു ട്രിമ്മുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളും ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഎക്‌സ്ടി വേരിയന്റിനാണ് 10.32 ലക്ഷം രൂപ വില. 2.0 ലിറ്റര്‍ പെട്രോള്‍ ഇസഡ്എക്‌സ്ടി 4ഡബ്ല്യൂഡി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഏറ്റവുമധികം വില. 17.75 രൂപയാണ് എക്‌സ്‌ഷോറൂം വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates