പുതിയ എസ് യുവിയുമായി മഹീന്ദ്ര; XUV 7XO നാളെ വിപണിയിൽ, ഫീച്ചറുകൾ

പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ XUV700 ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO നാളെ ( തിങ്കളാഴ്ച) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
Mahindra XUV 7XO
Mahindra XUV 7XOimage credit: Mahindra
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ XUV700 ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO നാളെ ( തിങ്കളാഴ്ച) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. XUV 7XO എസ് യുവിയുടെ ടീസർ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഡിസംബർ 15 മുതൽ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

XUV 7XO എസ് യുവിയുടെ പുറംഭാഗത്ത് പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലൈറ്റ് കോൺഫിഗറേഷൻ ഉണ്ടായിരിക്കും. സ്‌കോർപിയോ Nൽ കാണുന്നതുപോലുള്ള ഡ്യുവൽ ബാരലുകൾ ഇതിൽ ഉൾപ്പെടുത്തും. ഇവ എൽഇഡി ഹെഡ്ലാമ്പുകളായി തുടരും. പുതുക്കിയ ഫ്രണ്ട് ഗിൽ, കണക്റ്റഡ് ടെയിൽലാമ്പുകൾ അടക്കം മെച്ചപ്പെട്ട സ്റ്റൈലിങ് അപ്‌ഡേറ്റുകളും പുതിയ സവിശേഷതകളോടെയുമായിരിക്കും പുതിയ എസ് യുവി വിപണിയിൽ എത്തുക.

പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, അപ്ഡേറ്റ് ചെയ്ത ഹെഡ്ലാമ്പുകൾ, ട്വീക്ക് ചെയ്ത ബമ്പർ, പുതിയ എൽഇഡി ഡിആർഎൽ സിഗ്‌നേച്ചർ എന്നിവ ഉൾപ്പെടുന്ന, മുൻവശത്ത് XEV 9e ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും എത്തുന്നത്. എസ്യുവിയിൽ പുതുതായി രൂപകൽപ്പന ചെയ്ത, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും ഉൾപ്പെടുത്തിയേക്കാം. എങ്കിലും സൈഡ് പ്രൊഫൈൽ വലിയതോതിൽ മാറ്റമില്ലാതെ തുടരും. പുതിയ കണക്റ്റഡ് ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറും പുതുക്കിയ ബമ്പറും ഉപയോഗിച്ച് പിൻഭാഗം പരിഷ്‌കരിച്ചേക്കാം. അതേസമയം ഫ്‌ലഷ് ഡോർ ഹാൻഡിലുകളും റൂഫ് റെയിലുകളും നിലനിർത്തും.

Mahindra XUV 7XO
ഇവി ബാറ്ററിക്കും ഇനി 'ആധാര്‍ നമ്പര്‍'; നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രാലയം

പ്രകാശിതമായ മഹീന്ദ്ര ലോഗോയും മൂന്ന് സ്‌ക്രീൻ കോൺഫിഗറേഷനും കൊണ്ട് അലങ്കരിച്ച സമാനമായ രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീൽ ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡോൾബി അറ്റ്മോസ്, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, വെന്റിലേഷൻ സവിശേഷത, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് പാർക്കിങ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.

2.0L ടർബോ പെട്രോൾ, 2.2L ടർബോ ഡീസൽ എന്നിവയുൾപ്പെടെ നിലവിലുള്ള എൻജിൻ തന്നെ തുടരാനാണ് സാധ്യത. പരമാവധി 200bhp കരുത്തും 380Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നതായിരിക്കും പെട്രോൾ എൻജിൻ. അതേസമയം ഡീസൽ എൻജിൻ പരമാവധി 155bhp/360Nm ഉം 185bhp/450Nm ഉം പവർ പുറപ്പെടുവിക്കും.

Mahindra XUV 7XO
10.99 ലക്ഷം രൂപ മുതല്‍ വില; പുതിയ സെല്‍റ്റോസ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
Summary

New Mahindra XUV 7XO to be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com