ആറ് എയര്‍ബാഗുകള്‍, വില 4.53 ലക്ഷം രൂപ മുതല്‍; പുതിയ റെനോ ക്വിഡ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ചെറുകാറായ ക്വിഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി
Renault Kwid 2026
Renault Kwid 2026Source: Renault
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ചെറുകാറായ ക്വിഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. മുന്‍പത്തെ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും, സുരക്ഷയിലും വേരിയന്റുകളിലും ചില പ്രധാന അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്. 4.53 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.

മുന്‍പ് ലഭ്യമല്ലാതിരുന്ന 6 എയര്‍ബാഗുകള്‍ ഇപ്പോള്‍ സുരക്ഷയ്ക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇവല്യൂഷന്‍, ക്ലൈംബര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാകുക. മുന്‍വശത്ത് മാറ്റങ്ങളൊന്നുമില്ല. പുതിയ റെനോ ലോഗോ, പുതിയ 14-ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ ചെറുതായി മാറ്റിയ ടെയില്‍ ലൈറ്റ് ഹൗസിംഗ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഔദ്യോഗികമായി കമ്പനി നല്‍കുന്ന സിഎന്‍ജി കിറ്റ് 70,449 രൂപ അധികം നല്‍കി ഈ കാറിനൊപ്പം സ്വന്തമാക്കാവുന്നതാണ്.

67bhp കരുത്തും 91Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുള്ളത്. ഇത് 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി വരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൂഫ് റെയിലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റിയര്‍ വ്യൂ കാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVMകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Renault Kwid 2026
160 കിലോമീറ്റര്‍ റേഞ്ച്, ഒന്നേകാല്‍ മണിക്കൂറിനിടെ 80 ശതമാനം ചാര്‍ജിങ്; റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍, ഫീച്ചറുകള്‍
Renault Kwid 2026
മഴക്കാലത്ത് മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കാം; അറിയാം കാറിന്റെ എസി ശരിയായി ഉപയോഗിക്കുന്ന വിധം
Summary

New Renault Kwid Launched in India at Rs. 4.53 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com