160 കിലോമീറ്റര്‍ റേഞ്ച്, ഒന്നേകാല്‍ മണിക്കൂറിനിടെ 80 ശതമാനം ചാര്‍ജിങ്; റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍, ഫീച്ചറുകള്‍

റീവോള്‍ട്ട് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി.
Revolt RVX
Revolt RVX source: Revolt
Edited By:
Updated on
1 min read

മുംബൈ: റീവോള്‍ട്ട് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 1.24 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (എക്‌സ്-ഷോറൂം വില).

4kW മിഡ്-ഡ്രൈവ് PMSM മോട്ടോറാണ് ഇതിലുള്ളത്. ഇത് പരമാവധി 5.3kW കരുത്ത് ഉത്പാദിപ്പിക്കും. വെറും 3.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. പുതിയ 'ബൂസ്റ്റ്' മോഡിലാണ് ഈ വേഗം ലഭിക്കുക.

ബൂസ്റ്റ് മോഡിന് പുറമെ സ്‌പോര്‍ട്‌സ് (Sport), സിറ്റി (City), എക്കോ (Eco) എന്നീ റൈഡിങ് മോഡുകളും ഇതിലുണ്ട്. ഊരിമാറ്റാന്‍ സാധിക്കുന്ന 3.24kWh NMC ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 80 മിനിറ്റിനകം 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 3.5 ഇഞ്ച് IP67റേറ്റഡ് PMVA ഡിസ്പ്ലേയാണ് ബൈക്കിലുള്ളത്.

ടെലിമാറ്റിക്‌സ്, OTA അപ്ഡേറ്റുകള്‍, ജിയോ-ഫെന്‍സിങ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, വാക്ക് അസിസ്റ്റ്, ഇമ്മൊബിലൈസര്‍, വെഹിക്കിള്‍ ലൊക്കേറ്റര്‍, കോള്‍/മെസേജ് നോട്ടിഫിക്കേഷനുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. പേള്‍ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, എക്ലിപ്‌സ് റെഡ് എന്നി മൂന്ന് ആകര്‍ഷകമായ നിറങ്ങളില്‍ ഇത് ലഭ്യമാകും.

Revolt RVX
മഴക്കാലത്ത് മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കാം; അറിയാം കാറിന്റെ എസി ശരിയായി ഉപയോഗിക്കുന്ന വിധം
Revolt RVX
വാഹനത്തിന്റെ മൈലേജ് കൂട്ടണോ? പെട്രോള്‍ അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Summary

Revolt RVX launched at Rs. 1.24 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com